|    Jan 22 Sun, 2017 1:33 pm
FLASH NEWS

തലസ്ഥാനത്ത് പത്രപ്രവര്‍ത്തക പ്രതിഷേധം

Published : 11th August 2016 | Posted By: SMR

ന്യൂഡല്‍ഹി: പത്രപ്രവര്‍ത്തകര്‍ക്കും പത്ര സ്വാതന്ത്ര്യത്തിനുമെതിരേ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളില്‍ പത്രപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ വിമന്‍സ് പ്രസ് കോഴ്‌സ്, എഡിറ്റേഴ്‌സ് ഗില്‍ഡ് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധ പ്രകടനം. രാജസ്ഥാന്‍ പത്രിക, ഔട്ട്‌ലുക്ക്, കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ എന്നിവരെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളെ പ്രതിഷേധക്കാര്‍ അപലപിച്ചു.
ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനു തൊട്ടുപിറകിലാണ് മാധ്യമങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ഉണ്ടായതെന്ന് കോമണ്‍വെല്‍ത്ത് അസോസിയേഷന്‍ ഓഫ് ജേണലിസ്റ്റ്‌സ് പ്രതിനിധി വിജയ് ക്രാന്തി ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക