|    Oct 22 Sun, 2017 12:35 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

തലസ്ഥാനത്ത് നെറ്റ്ബാങ്കിങ് തട്ടിപ്പും

Published : 13th August 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധയിടങ്ങളിലെ എടിഎം തട്ടിപ്പുകള്‍ക്ക് പിന്നാലെ തലസ്ഥാനത്ത് നെറ്റ്ബാങ്കിങ് തട്ടിപ്പും. ബാങ്കില്‍ നിന്നെന്ന വ്യാജേന വിളിച്ച അജ്ഞാതരാണ് തലസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ അരലക്ഷത്തോളം രൂപ കവര്‍ന്നത്.
സുരക്ഷയ്ക്കായി എടിഎം പിന്‍ നമ്പര്‍ മാറ്റണമെന്ന് പറഞ്ഞ് ഇവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വിളിക്കുകയായിരുന്നു. എടിഎം വിവരങ്ങള്‍ നല്‍കി നിമിഷങ്ങള്‍ക്കകം ഉദ്യോഗസ്ഥന്റെ പണം ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്നായി കവരുകയായിരുന്നു. എടിഎം കാര്‍ഡ് വിവരങ്ങളോ പിന്‍ നമ്പരോ ചോദിച്ച് വിളിക്കുന്ന കോളുകള്‍ വ്യാജമായിരിക്കുമെന്ന് നേരത്തെ തന്നെ പോലിസും വിവിധ ബാങ്കുകളും മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. അക്കൗണ്ട് വിവരങ്ങള്‍ തിരക്കി ബാങ്കില്‍ നിന്നും ഉപഭോക്താക്കളെ വിളിക്കുന്ന പതിവില്ല. ഇത്തരം ഫോണ്‍ കോളുകള്‍ ലഭിച്ചാല്‍ വിവരങ്ങള്‍ കൈമാറരുതെന്ന് പോലിസ് വീണ്ടും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക