|    Oct 20 Fri, 2017 11:45 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

തലസ്ഥാനത്ത് ദലിത്-ആദിവാസി- ന്യൂനപക്ഷ റാലി

Published : 28th November 2016 | Posted By: SMR

ന്യൂഡല്‍ഹി: വര്‍ഗീയ-ഛിദ്രശക്തികള്‍ക്കെതിരേ പോരാട്ടം തുടരുമെന്ന് രാംലീലാ മൈതാനിയില്‍ ചേര്‍ന്ന ദലിത്-ആദിവാസി-ന്യൂനപക്ഷ സംഗമം പ്രഖ്യാപിച്ചു. റാലിയില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ജംഇയത്ത് ഉലമായെ ഹിന്ദ് ജനറല്‍ സെക്രട്ടറി മൗലാനാ മുഹമ്മദ് മദനി, ദലിത് നേതാവ് അശോക് ഭാരതി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ദലിതുകളെയും മുസ്‌ലിംകളെയും ആക്രമിക്കുന്ന ഗോരക്ഷാ സമിതികള്‍ക്കെതിരേ കടുത്ത നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക