|    Mar 27 Mon, 2017 12:42 am
FLASH NEWS

തലസ്ഥാനത്ത് കുറഞ്ഞ നിരക്കില്‍ ഹിന്ദ്‌ലാബ് ഒപി ക്ലിനിക്കുകള്‍

Published : 4th July 2016 | Posted By: SMR

തിരുവനന്തപുരം: കുറഞ്ഞ ചെലവില്‍ ആരോഗ്യപരിരക്ഷാസേവനം ലഭ്യമാക്കുന്നതിനായി തലസ്ഥാനത്ത് ഇതാദ്യമായി പൊതുമേഖലയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഔട്ട് പേഷ്യന്റ് ക്ലിനിക്കുകള്‍ തുടങ്ങുന്നു. കേന്ദ്ര പൊതുമേഖലാസ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ് കെയറിന്റെ കീഴിലുള്ള ഹിന്ദ് ലാബ്‌സ് ഡയഗ്‌നോസ്റ്റിക് സെന്റര്‍ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജിന് എതിര്‍വശത്തുള്ള ട്രിഡ സോപാനം കോംപ്ലക്‌സിലാണ് ഒപിഡി ക്ലിനിക്കുകള്‍ തുടങ്ങുന്നത്. ഇന്ന് പ്രവര്‍ത്തനമാരംഭിക്കുന്ന ഇവിടെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭിക്കും.
രണ്ടു ഷിഫ്റ്റുകളിലായാണ് ഒപിഡി ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക. രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയും വൈകീട്ട് നാലുമുതല്‍ രാത്രി ഏഴുമണി വരെയും. വിദഗ്ധ ഡോക്ടര്‍മാരുടെ കീഴില്‍ ജനറല്‍ മെഡിസിന്‍, ഡയബറ്റോളജി, ഇഎന്‍ടി, ഗ്യാസ്‌ട്രോ എന്‍ട്രോളജി, നെഫ്രോളജി, ഓഫ്താല്‍മോളജി, പള്‍മണോളജി, കാര്‍ഡിയോളജി, ഡെര്‍മറ്റോളജി, പീഡിയാട്രിക്‌സ്, ഓര്‍ത്തോപീഡിക്‌സ് എന്നീ വിഭാഗങ്ങളിലാണ് ക്ലിനിക്കുകളുള്ളത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പലും നെഫ്രോളജി വിഭാഗം മുന്‍ മേധാവിയുമായ ഡോ. രാംദാസ് പിഷാരടി, മെഡിക്കല്‍ കോളജിലെ തന്നെ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം മുന്‍ മേധാവി ഡോ. സെല്‍വിന്‍, കേരളത്തിലെ ആദ്യ ഡയബറ്റിക് ക്ലിനിക്കിന്റെ മേധാവിയും ആരോഗ്യവകുപ്പില്‍ ചീഫ് ഫിസിഷ്യനുമായിരുന്ന ഡോ. ദിനേശ് പ്രഭു തുടങ്ങി പ്രമുഖഡോക്ടര്‍മാരാണ് ക്ലിനിക്കുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഹിന്ദ് ലാബ്‌സിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബില്‍ സ്വകാര്യലാബുകളേക്കാള്‍ 30 മുതല്‍ 60 ശതമാനം വരെ കുറഞ്ഞ നിരക്കില്‍ പരിശോധനകള്‍ നടത്താം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക