|    Oct 21 Sun, 2018 10:35 pm
FLASH NEWS

തലസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

Published : 19th September 2017 | Posted By: fsq

 

തിരുവനന്തപുരം : സംയുക്ത മോട്ടോര്‍ തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തില്‍ തലസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രി വരെ പണിമുടക്കും. കിഴക്കേക്കോട്ടയില്‍ നിന്നു സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളെ സ്റ്റാന്‍ഡില്‍ പ്രവേശിപ്പാതിരിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്ന കെഎസ്ആര്‍ടിസി നടപടിയില്‍ പ്രതിഷേധിച്ചാണ് സൂചനാ പണിമുടക്ക് നടത്തുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പണിമുടക്കുന്ന തൊഴിലാളികള്‍ രാവിലെ 10ന് പുളിമൂട് ജങ്ഷനില്‍ നിന്നു സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. ധര്‍ണ സിഐടിയു  സംസ്ഥാന സെക്രട്ടറി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. സംയുക്ത സമരസമിതി നേതാക്കളായ കോട്ടയ്ക്കകം ശിവന്‍, പട്ടം ശശിധരന്‍, ചാല സുധാകരന്‍, വള്ളക്കടവ് ഗഫൂര്‍, മൈക്കിള്‍ ബാസ്റ്റിയന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss