|    Jan 21 Sat, 2017 9:53 am
FLASH NEWS

തലശ്ശേരി-വളവുപാറ റോഡ് നവീകരണം; വൈദ്യുതിത്തൂണുകള്‍ മാറ്റാന്‍ തുടങ്ങി

Published : 20th October 2016 | Posted By: SMR

ഇരിട്ടി: തലശ്ശേരി-വളവുപാറ റോഡ് നവീകരണത്തിന് മുന്നോടിയായി പ്രവൃത്തിക്ക് തടസ്സംസൃഷ്ടിക്കുന്ന വൈദ്യുതിത്തൂണുകള്‍ മാറ്റിസ്ഥാപിക്കാന്‍ തുടങ്ങി. കെഎസ്ടിപിയുടെ നേതൃത്വത്തിലാണ് തലശ്ശേരി മുതല്‍ വളവുപാറവരെ രണ്ടു ഭാഗങ്ങളാക്കി മാറ്റി പ്രവൃത്തി കരാര്‍ കൊടുത്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രവൃത്തി ഏറ്റെടുത്തിരുന്നത് മുംബൈ ആസ്ഥാനമായ എസ്ആര്‍ ഗ്രൂപ്പായിരുന്നു. പാതിവഴിയില്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് പുതിയ കരാര്‍ കമ്പനിയെ കണ്ടെത്തി പ്രവൃത്തി പുനരാരംഭിച്ചത്. സര്‍വേ പൂര്‍ത്തിയാക്കി റോഡ് വീതികൂട്ടുന്ന ഭാഗം അളന്ന് മാര്‍ക്കിടുന്ന നടപടി അവസാനഘട്ടത്തിലാണ്. റോഡിന് തടസ്സം സൃഷ്ടിക്കുന്ന വൈദ്യുതിത്തൂണുകളാണ് മാറ്റി പുതിയവ സ്ഥാപിക്കുന്നത്. വള്ളിത്തോട്, ഇരിട്ടി, മട്ടന്നൂര്‍ വൈദ്യുതി സെക്്ഷന്‍ പരിധിയിലെ തൂണുകള്‍ മാറ്റുന്ന പ്രവൃത്തിയാണ് പെരുമ്പാവൂര്‍ ഇകെകെ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക