|    Sep 25 Mon, 2017 1:05 am
FLASH NEWS

തലശ്ശേരി-മൈസൂര്‍ റെയില്‍പ്പാത: കടമ്പകളേറെ

Published : 4th July 2016 | Posted By: SMR

തലശ്ശേരി: തലശ്ശേരി-മൈസൂര്‍ റെയില്‍ പദ്ധതി യാഥാര്‍ഥ്യമാവുന്നതിന് നിരവധി പ്രതിസന്ധികള്‍ ഉണ്ടെന്ന് പ്രഫ.—— റിച്ചാര്‍ഡ് ഹേ എംപി. എന്നാല്‍ പദ്ധതിയുടെ തലശ്ശേരി-വീരാജ്‌പേട്ട വരെയുള്ള നിര്‍മാണ തുകയുടെ പകുതി കേരളം വഹിക്കാന്‍ തയ്യാറാവുകയാണെങ്കി ല്‍ തലശ്ശേരി-മൈസൂര്‍ റെയില്‍വെ യാഥാര്‍ഥ്യമാവുമെന്ന് അദ്ദേഹം വ്യക്തമാക്കി. തലശ്ശേരി പ്രസ് ഫോറത്തില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം പകുതി വഹിക്കുകയാണെങ്കില്‍ വീരാജ്‌പേട്ട മുതല്‍ മൈസൂര്‍ വരെയുള്ള നിര്‍മാണ തുകയുടെ പകുതി കര്‍ണാടകയും നല്‍കും. തലശ്ശേരിയില്‍ സിവില്‍ സര്‍വീസ് അക്കാദമി സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമര്‍പ്പിക്കുകയാണെങ്കില്‍ അത് പ്രാവര്‍ത്തികമാക്കാന്‍ കഴിയും.
പുതിയ ബസ്സ്റ്റാന്റില്‍ നിന്നും റെയില്‍വെ സ്റ്റേഷനിലേക്ക് നടപ്പാത നിര്‍മിക്കുന്നതിനുള്ള അനുമതി പത്രം ലഭിച്ചതിനാല്‍, അത് യാഥാ ര്‍ഥ്യമാക്കേണ്ടത് ഇനി നഗരസഭയാണ്.
റെയില്‍വെ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ് ഫോം വരെയാണ് നടപ്പാത നിര്‍മിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ പകുതി തുക മുടക്കുമെങ്കി ല്‍ തലശ്ശേരി-കൊടുവള്ളി ഫ്‌ളൈ ഓവര്‍ പണിയാന്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമാണ്.
തലശ്ശേരിയിലെ കുട്ടികള്‍ക്കുള്ള പാര്‍ക്കും ആധുനിക ലൈബ്രറിയും സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്താന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും റിചാര്‍ഡ് ഹേ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക