|    Jan 19 Thu, 2017 1:42 am
FLASH NEWS

തലശ്ശേരി-മൈസൂര്‍ പാത; ഡല്‍ഹി മെട്രോ കോര്‍പറേഷന്‍ സര്‍വേ തുടങ്ങി

Published : 7th October 2016 | Posted By: Abbasali tf

ഇരിട്ടി: തലശ്ശേരി-മൈസൂര്‍ റെയില്‍വേയ്ക്കു പ്രതീക്ഷയേകി വീണ്ടും സര്‍വേ തുടങ്ങി. ഡല്‍ഹി മെട്രോ കോര്‍പറേഷനു വേണ്ടി ഡല്‍ഹി ആസ്ഥാനമായ ഐമാക്‌സ് ഏജന്‍സിയാണ് സ ര്‍വേ നടത്തുന്നത്. മൈസൂര്‍, ഉന്‍സൂര്‍, ഇരിട്ടി, തലശ്ശേരി എന്നീ നാലു ഭാഗങ്ങളാക്കിയാണ് സര്‍വേ പൂര്‍ത്തിയാക്കുന്നത്. പുതിയ സര്‍വേയില്‍ കിലോമീറ്ററുകള്‍ കുറച്ച് കുറഞ്ഞ ചെലവില്‍ പരിസ്ഥിതിക ആഘാതമില്ലാതെ എങ്ങനെ ലാഭകരമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നാണ് നോക്കുന്നത്. നേരത്തേ റെയില്‍വേ നടത്തിയ സര്‍വേയില്‍ 295 കിലോമീറ്ററായിരുന്നു പാതയ്ക്കായി കണ്ടെത്തിയിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് റെയില്‍പാത യാഥാര്‍ഥ്യമാക്കുന്നതിനായി രൂപീകരിച്ച ആക്്ഷന്‍ കമ്മിറ്റി നടത്തിയ സര്‍വേയില്‍ മൈസൂരില്‍ നിന്നു തലശ്ശേരിയിലേക്ക് 145.5 കിലോമീറ്റര്‍ മാത്രമാണെന്നാണ് കണ്ടെത്തിയിരുന്നത്. റെയില്‍വേയുടെ പഠനത്തി ല്‍ പാത ലാഭകരമാവില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തുടര്‍നടപടികള്‍ ഇല്ലാതെ പോയത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ പൂര്‍ത്തീകരണവും മൈസൂരിലേയും കേരളത്തിലെയും ടൂറിസം സാധ്യതകളും ഐടി മേഖലയിലെ വളര്‍ച്ചയും റെയില്‍ പാതയ്ക്കുള്ള സാധ്യതകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. മലബാറിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാവുന്ന പാതയ്ക്കായി സംസ്ഥാനം ഒറ്റക്കെട്ടായി വളരെക്കാലമായി ആവശ്യം ഉന്നയിക്കുകയാണ്. കര്‍ണാടകത്തില്‍ നിന്നുള്ള സദാനന്ദഗൗഡ ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരും മൈസൂര്‍-തലശ്ശേരി റെയില്‍പാതയുടെ സാധ്യത പരിശോധിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നു. പുതിയ സര്‍വേയില്‍ പാതയുടെ ദൂരം കുറയ്ക്കാന്‍ കഴിഞ്ഞാല്‍ ലാഭകരമാക്കി മാറ്റാന്‍ കഴിയുമെന്നാണ് ഇതിനായി വര്‍ഷങ്ങളായി ശ്രമിക്കുന്നവരുടെ അഭിപ്രായം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക