|    Mar 23 Thu, 2017 3:56 am
FLASH NEWS

തലശ്ശേരി മേല്‍പ്പാലത്തിനടിയില്‍ നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു

Published : 3rd September 2016 | Posted By: SMR

തലശ്ശേരി: തലശ്ശേരി മേല്‍പ്പാലത്തിനടിയില്‍ സദാനന്ദ പൈ റോഡിലെ പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ട കാറിന് തീപ്പിടിച്ചു. കാറിന്റെ മുന്‍ഭാഗം പൂര്‍ശമായി കത്തിനശിച്ചു. കഴിഞ്ഞ ദിവസം രാത്രി 9.30ഓടെയാണു സംഭവം.
സമീപത്തെ മാലിന്യക്കൂമ്പാരത്തില്‍ ആരോ തീയിട്ടതിനെ തുടര്‍ന്നാണ് നിര്‍ത്തിയിട്ട കാറിലേക്കു തീപടര്‍ന്നത്. തലശ്ശേരി ടെംപിള്‍ ഗേറ്റ് സ്വദേശി നദിജ മന്‍സിലില്‍ മന്‍സൂറിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 13 ടി 721 നമ്പര്‍ ഹ്യൂണ്ടായ് കാറാണ് കത്തിനശിച്ചത്. കാറിലുണ്ടായിരുന്ന നിരവധി രേഖകള്‍ ചാമ്പലായി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിശമനസേന പെട്ടെന്ന് തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സമീപത്തെ പെട്രോള്‍ പമ്പിലേക്ക് തീ പടര്‍ന്നിരുന്നെങ്കില്‍ വന്‍ ദുരന്തം സംഭവിക്കുമായിരുന്നു. തലശ്ശേരി ലീഡിങ് ഫയര്‍മാന്‍ സമേജ്, ഫയര്‍മാന്‍മാരായ ജോയി, ഷഖില്‍, െ്രെഡവര്‍ സുധീഷ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
മേല്‍പ്പാലത്തിനടിയില്‍ വന്‍തോതില്‍ മാലിന്യം നിറഞ്ഞിരിക്കുകയാണ്. തലശ്ശേരിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു കൊണ്ടുവരുന്ന മാലിന്യങ്ങള്‍ രാത്രികാലങ്ങളില്‍ ഇവിടെ നിക്ഷേപിക്കാറുണ്ടെന്നു പരിസരവാസികള്‍ പറഞ്ഞു.
തലശ്ശേരി റെയില്‍വേ സ്‌റ്റേഷന്‍ ഒന്നാം പ്ലാറ്റ്‌ഫോമില്‍ എളുപ്പത്തില്‍ എത്താവുന്ന പ്രധാന വഴി കൂടിയാണിത്. ഇവിടെ വയറില്‍ നിന്നു കോപ്പര്‍ കമ്പി വേര്‍തിരിച്ചെടുക്കാന്‍ ചിലര്‍ മാലിന്യക്കൂമ്പാരത്തിന് തീയിടുകയും അതുവഴി തീപ്പിടിത്തം നിത്യസംഭവമായി മാറുകയും ചെയ്തിരുന്നു. പലപ്പോഴും വാഹനങ്ങളുടെ ടയര്‍ കത്തിച്ച് അന്തരീക്ഷ മലിനീകരണവും ഉണ്ടാക്കുന്നു.

(Visited 15 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക