|    Oct 24 Wed, 2018 6:47 am
FLASH NEWS

തലശ്ശേരി പുതിയ ബസ്സ്റ്റാന്റും പരിസരവും ഇരുട്ടില്‍

Published : 5th May 2017 | Posted By: fsq

 

തലശ്ശേരി: പുതിയ ബസ് സ്റ്റാന്റിനടുത്ത ടൂറിസ്റ്റ് ടാക്‌സി സ്റ്റാന്റും പരിസരവും രാത്രികളില്‍ സാമൂഹിക വിരുദ്ധരുടെ ഭീകര കേന്ദ്രമാവുന്നു. എട്ടു മണിയായാല്‍ ഭിക്ഷാടന മാഫിയകളും മദ്യപരും ഈ പ്രദേശം കൈയ്യടക്കും. ടാക്‌സി സ്റ്റാന്റില്‍ വെളിച്ചമില്ലാത്തതാണ് ശല്യംവര്‍ധിക്കാ ന്‍ പ്രധാന കാരണം. കൂടാതെ പോലിസ് പട്രോളിങ് കാര്യക്ഷമമല്ലാത്തതും സാമൂഹിക വിരുദ്ധര്‍ക്ക് ഗുണമായിട്ടുണ്ട്. ഇവിടെയെത്തുന്നവര്‍ പലപ്പോഴും ഭിക്ഷാടന മാഫികളുടേയും മദ്യപരുടേയും കൊള്ളയ്ക്കും മര്‍ദനത്തിലും വിധേയമായി സര്‍വതും നഷ്ടപ്പെടുന്നത് പതിവാണ്. ഇവിടത്തെ പോലിസ് എയ്ഡ് പോസ്റ്റ് രാത്രികളില്‍ പ്രവര്‍ത്തിക്കുന്നില്ല. മെര്‍ക്കുറി ലൈറ്റുകള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരും വിവിധ ട്രേഡ് യൂനിയനുകളും നഗരസഭയ്ക്കും ബന്ധപ്പെട്ട അധികൃതര്‍ക്കും നിരവധിതവണ പരാതി ന ല്‍കിയിട്ടും നടപടിയുണ്ടായില്ല. ടൂറിസ്റ്റ് ടാക്‌സിസ്റ്റാന്റില്‍ നിന്നും പഴയ ബസ്സ്റ്റാന്റിലേക്കുള്ള റോഡില്‍ 250 മീറ്ററോളം ദൂരത്തില്‍ തെരുവു വിളക്കുകളില്ല. കുറച്ച് ദിവസം മുമ്പ് തിരുവനന്തപുരത്ത് നിന്നും കൂത്തുപറമ്പ് കൈതേരിയിലെ ബന്ധുവീട്ടില്‍ പോയി തിരിച്ചുവന്ന അധ്യാപകനെ പുതിയ ബസ്സ്റ്റാ ന്റില്‍ വച്ച് ഒരു സംഘമാളുകള്‍ മര്‍ദിച്ച് കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും പണവും കവര്‍ന്നിരുന്നു. പുതിയ ബസ്സ്റ്റാന്റില്‍ സിപിഐ രാജ്യസഭാംഗമായിരുന്ന അച്യുതന്‍ എംപി യുടെ ഫണ്ട് ഉപയോഗിച്ച് പണികഴിപ്പിച്ച ബസ് കാത്തിരിപ്പ് കേന്ദ്രവും രാത്രികളില്‍ സാമൂഹിക വിരുദ്ധരുടെയും ഭിക്ഷാടന മാഫിയക്കാരുടെയും നിയന്ത്രണത്തിലാണ്. പുതിയ ബസ്സ്റ്റാന്റിനകത്ത് ഒരു സ്ട്രീറ്റ് ലൈറ്റ് പോലും പ്രകാശിക്കുന്നില്ല. അതിനാല്‍ രാത്രി എട്ടോടെതന്നെ ഇവിടങ്ങളിലെ കടകള്‍ അടയ്ക്കും. ബസ്സ്റ്റാന്റിനകം പൂര്‍ണമായും ഇരുട്ടിലാവും. വളരെ തന്ത്രപരമായാണ് അക്രമികള്‍ ഇരകളെ കൊള്ളയടിക്കുന്നത്. പതിവായി രാത്രികളിലെത്തുന്ന ഇക്കൂര്‍ അവരവര്‍ നിശ്ചയിച്ച സ്ഥലങ്ങളില്‍ തുണി വിരിച്ച് കിടന്ന് ഉറക്കം നടിക്കും. എന്നാല്‍ കാത്തിരിപ്പു കേന്ദ്രത്തിലെന്നവര്‍ ഇവരെ ശ്രദ്ധിക്കാറുമില്ല. ഈസമയം യാത്രികരെ നിരീക്ഷിച്ച് അക്രമിക്കുകയുമാണ് പതിവ്. പുതിയ ബസ്സ്റ്റാന്റില്‍ ഒറ്റ കൈയ്യനായ അന്യ സംസ്ഥാന ഭിക്ഷാടന സംഘത്തിലെ പ്രധാനിയാണ് രാത്രികാലങ്ങളിലെ ഇവിടത്തെ മുഴുവന്‍ പിടിച്ചുപറികളുടെയും സൂത്രധാരകനെന്ന് നാട്ടുകാര്‍ പറയുന്നു. അവാസനമായി കഴിഞ്ഞദിവസം ഒരു വയസ്സനെ ഒറ്റക്കൈയ്യനും സംഘവും അക്രമിച്ച് പണം കവര്‍ന്നു.  ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാര്‍ ഈ ഭാഗത്തേക്ക് വരുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ഇതൊന്നുമറിയാതെ എത്തുന്നവര്‍ക്ക് എല്ലാം നഷ്ടപ്പെടുകയാണ് പതിവ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss