|    Nov 20 Tue, 2018 9:34 pm
FLASH NEWS

തലശ്ശേരി നഗരത്തില്‍ ഫഌക്‌സ് നിരോധനം പാളി

Published : 13th August 2018 | Posted By: kasim kzm

തലശ്ശേരി: മാസങ്ങള്‍ക്കുമുമ്പ് തലശ്ശേരി നഗരസഭ ഫഌക്‌സ് ബോര്‍ഡുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പാളി. ഇടവേളയ്ക്ക് ശേഷം വീണ്ടും നഗരത്തില്‍ പലയിടത്തും കൂറ്റന്‍ ബോര്‍ഡുകള്‍ നിറയുകയാണ്. ഫഌക്‌സ് ബോര്‍ഡുകള്‍സ്ഥാപിക്കുന്നത് കുറ്റകരമാണെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരേ പിഴ ചുമത്തുമെന്നും നഗരസഭ ആരോഗ്യവിഭാഗം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്ന് ഉദ്യോഗസ്ഥരെത്തി നഗരത്തിലെ മുഴുവന്‍ ഫഌക്‌സ് ബോര്‍ഡുകള്‍ നീക്കംചെയ്യുകയുണ്ടായി.
മാലിന്യവിമുക്ത തലശ്ശേരി നഗരമെന്ന പ്രഖ്യാപനത്തിന്റെ ഭാഗമായായിരുന്നു നടപടി. എന്നാല്‍ പഴയ ബസ് സ്റ്റാന്റ് ജൂബിലി കോംപ്ലക്‌സിലെ രണ്ടാം നിലയില്‍ കഴിഞ്ഞ ദിവസം പടുകൂറ്റന്‍ ഫഌക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്. നഗരത്തിലെ മറ്റിടങ്ങളിലും സമാന അവസ്ഥ തന്നെ.
പ്ലാസ്റ്റിക് വിമുക്ത തലശ്ശേരി നഗരമെന്ന പ്രഖ്യാപനം പൂര്‍ത്തിയാക്കാന്‍ നടത്തിയ തീവ്രശ്രമവും ഫലംകണ്ടില്ല. മീന്‍മാര്‍ക്കറ്റ്, കോഴിയിറച്ചി വില്‍പന കേന്ദ്രങ്ങളില്‍ ഇപ്പോഴും പ്ലാസ്റ്റിക് കാരി ബാഗുകളിലാണ് ഇപ്പോഴും ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ നല്‍കുന്നത്. ഉത്തരവ് ലംഘിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഫലമില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss