|    Aug 21 Tue, 2018 3:35 am
FLASH NEWS

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എല്ല് ശസ്ത്രക്രിയ മുടങ്ങി

Published : 3rd August 2018 | Posted By: kasim kzm

തലശ്ശേരി: ജനറല്‍ ആശുപത്രിയില്‍ അനസ്തറ്റിക് ഡോക്ടര്‍മാര്‍ അവധിയിലായതിനാല്‍ മുന്‍കൂട്ടി നിശ്ചയിച്ച 13 പേരുടെ എല്ല് ശസ്ത്രക്രിയകള്‍ മുടങ്ങി. ഇതേത്തുടര്‍ന്ന് രോഗികളുടെ ബന്ധുക്കളും ഡോക്്ടര്‍മാരും തമ്മില്‍ വാക്കേറ്റം നടന്നു. ആശുത്രിയില്‍ നിലവിലുള്ള ഒരു ഡോക്ടര്‍ തലശ്ശേരി, കൂത്തുപറമ്പ് ആശുപത്രികളിലായി ക്ലബ്ബ് ചെയ്താണ് സര്‍വീസ് നടത്തുന്നത്. ബാക്കിയുള്ള മൂന്നുപേര്‍ പൊടുന്നനെ അവധി എടുത്തതോടെയാണ് മുന്‍കൂട്ടി നിശ്ചയിച്ച 13 ശസ്ത്രക്രിയകളും മുടങ്ങിയത്.
ഗൈനോക്കോളജി, ജനറല്‍ സര്‍ജറി, കണ്ണ് ശസ്ത്രക്രിയ എന്നിവയും പ്രസവ ശസ്ത്രക്രിയ യും ജനറല്‍ ആശുപത്രിയില്‍ പ്രതിദിനം നടക്കുന്നുണ്ട്. മുഴുവന്‍ ശസ്ത്രക്രിയകള്‍ക്കും അനസ്തറ്റിക് ഡോക്്ടറുടെ സേവനം അത്യാവശ്യവുമാണ്.അതിനാല്‍ തന്നെ ഇവരുടെ ജോലിഭാരം വളരെ കൂടുതലുമാണ്. അമിത ജോലിഭാരം പരിഹരിക്കാനോ ക്രമീകരിക്കാനോ ഉള്ള യാതൊരു നടപടിയും അതികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവാറില്ലെന്ന പരാതി ഏറെ ക്കാലമായി നിലനില്‍ക്കുന്നുണ്ട്.
ഡ്യൂട്ടിയിലുള്ള അനസ്തറ്റിക് ഡോക്ടര്‍മാര്‍ ലീവെടുത്തതിനാല്‍ ശസ്ത്രക്രിയയ്ക്കു തയ്യാറായിരുന്ന രോഗികള്‍ക്ക് നിശ്ചയിച്ച ശസ്ത്രക്രിയ നടത്താന്‍ കഴിഞ്ഞതില്ല. ഇതില്‍ പ്രതിഷേധിച്ച് രോഗികളുടെ ബന്ധുക്കള്‍ ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് ആശുപത്രി വികസന സമിതിയും വിവിധ പാര്‍ട്ടി അംഗങ്ങളും സ്ഥലത്തെത്തി ആശുപത്രി സുപ്രണ്ടുമായി ചര്‍ച്ച നടത്തി. ഇതേ തുടര്‍ന്ന് മുടങ്ങിയ ശസ്ത്രക്രിയ അടുത്ത വ്യഴാഴ്ച നടത്താന്‍ ധാരണയായതോടെ ബഹളം അവസാനിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss