|    Aug 20 Sun, 2017 9:04 pm
FLASH NEWS

തലശ്ശേരി-കൂര്‍ഗ് അന്തര്‍ സംസ്ഥാന പാത : ഗതാഗത നിരോധനം നീക്കി

Published : 5th August 2017 | Posted By: fsq

 

ഇരിട്ടി: പെരുമ്പാടിയില്‍ റോഡ് തുറന്നതിനെ തുടര്‍ന്ന് തലശ്ശേരി-കൂര്‍ഗ് അന്തര്‍സംസ്ഥാന പാതയില്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിരോധനം പൂര്‍ണമായും നീക്കി. തകര്‍ന്ന ഭാഗം പൂര്‍ണമായും പുനസ്ഥാപിച്ചതോടെയാണ് ഗതാഗത നിയന്ത്രണം നീക്കിയത്. കഴിഞ്ഞ മാസം 20നാണ്് ഇരിട്ടി-മൈസൂര്‍ അന്തര്‍സംസ്ഥാന പാതയിലെ പെരുമ്പാടിയില്‍ തടാകത്തോട് ചേര്‍ന്ന റോഡ് 30 മീറ്ററോളം നീളത്തില്‍ ഒഴുകിപ്പോയത്. തകര്‍ന്ന ഭാഗം ഭാഗികമായി പുനര്‍നിര്‍മിച്ചതോടെ നാലുദിവസം മുമ്പ്് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചിരുന്നു. ബുധാനാഴ്ച വൈകീട്ടോടെ നിര്‍മാണം പൂര്‍ണമായും തീര്‍ന്നിരുന്നു. പൊതുമാരാമത്ത് ഉന്നത ഉദ്യേഗസ്ഥര്‍ റോഡിന്റെ സുരക്ഷിതത്വം പരിശോധിച്ചാണ് ഗതാഗത നിരോധനം പൂര്‍ണമായും പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇന്നലെ രാവിലെ അധികൃതരുടെ അനുമതിയില്ലാതെ ഒരു ടൂറിസ്റ്റ് ബസ് കടന്നുപോയത് ബഹളത്തിനിടയാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ചുരം റോഡ് കമ്മിറ്റി ഭാരവാഹികള്‍ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് അടിയന്തിരമായി തീരുമാനം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകീട്ടോ കുടക് ഡപ്യെൂട്ടി കമ്മീഷണര്‍ വില്‍സന്റ് ഡിസൂസയാണ് നിരോധനം പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവി—റക്കിയത്. നിരോധനം പൂര്‍ണമായും നീക്കിയതില്‍ ഏറെ ആശ്വാസം കൊള്ളുന്നത് മലയാളികളാണ്. ദിനംപ്രതി നൂറുകണക്കിന് മലയാളികളാണ് കുടക് ജില്ലയുമായും മൈസൂരു, ബംഗളൂരുമായും ബന്ധപ്പെട്ടു കൊണ്ടിരുന്നത്. നിരോധനം വന്നതോടെ 100 കിലോമീറ്ററിലധികം ചുറ്റി മാനന്തവാടി-കാട്ടിക്കുളം-കുട്ട വഴിയായിരുന്നുപോയിക്കൊണ്ടിരുന്നത്. ഇതുമൂലം വന്‍ സാമ്പത്തിക നഷ്ടമാണു എല്ലാവര്‍ക്കും ഉണ്ടായത്. വ്യാപാരമേഖലയിലും വന്‍ തകര്‍ച്ചയാണ് നേരിട്ടത്. കേരള-കര്‍ണാടക അതിര്‍ത്തിയായ കൂട്ടുപുഴയിലും പരിസരത്തുമുള്ള ഹോട്ടലുകള്‍ ഉള്‍പ്പടെയുള്ള വ്യാവാരസ്ഥാപനങ്ങള്‍ രണ്ടാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. ഇതെല്ലാം കണക്കിലെടുക്ക് കുടക് ജില്ലാ ഭരണകൂടം യുദ്ധകാലടിസ്ഥാനത്തിലാണ് തകര്‍ന്ന ഭാഗം പുനര്‍നിര്‍മിച്ചത്. കുടകില്‍ നിന്നുള്ള മലയാളി സംഘടനകളും സി കെ പ്രിത്യുനാഥിന്റെ നേതൃത്വത്തില്‍ ശക്തമായ ഇടപെടലുകളും ഫലമുണ്ടാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക