|    Aug 15 Wed, 2018 2:54 am
FLASH NEWS

തലശ്ശേരി-കുടക് അന്തര്‍ സംസ്ഥാന പാതയില്‍ മണ്ണിടിച്ചില്‍

Published : 11th August 2018 | Posted By: kasim kzm

ഇരിട്ടി: കനത്ത മഴയെ തുടര്‍ന്ന് തലശ്ശേരി-കുടക് അന്തര്‍സംസ്ഥാന പാതയില്‍ വന്‍ മണ്ണിടിച്ചില്‍. എട്ടിടങ്ങളില്‍ പതയോരത്തെ കുന്നുകള്‍ റോഡില്‍ പതിച്ചു.
മാക്കൂട്ടത്ത് റോഡിന്റെ ഒരുഭാഗം ബാരാപോള്‍ പുഴയിലേക്ക് ഇടിഞ്ഞുതാഴ്ന്നു. ഇതോടെ റോഡ് വീണ്ടും അപകടഭീഷണിയിലായി. മാക്കൂട്ടം വനത്തിലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒരുമാസം അടച്ചിട്ട അന്തര്‍സംസ്ഥാന പാത താല്‍ക്കാലിക അറ്റകുറ്റപ്പണിക്ക് ശേഷം ഗതാഗത്തിന് തുറന്നുകൊടുത്തിട്ട് ഒരുമാസമേ ആയുള്ളൂ. ബസ്സുകള്‍ക്കും ചരക്കുവാഹനങ്ങള്‍ക്കും നിയന്ത്രണം നിലനില്‍ക്കുകയാണ്.
ഇരിട്ടിക്കും കൂട്ടുപുഴയ്ക്കും ഇടയില്‍ ഏഴിടങ്ങളിലാണു മണ്ണിടിഞ്ഞത്. ബെന്‍ഹില്ലില്‍ റോഡിനോടു ചേര്‍ന്ന ഭാഗത്തെ കുന്നിടിഞ്ഞ് റോഡിലേക്ക് പതിച്ചു. വൈദ്യുതിത്തൂണുകള്‍ ഉള്‍പ്പെടെ തകര്‍ന്നു.
വടം കെട്ടിത്തിരിച്ചാണ് വാഹനങ്ങള്‍ ഒരുഭാഗം വഴി കടത്തിവിടുന്നത്. ബെന്‍ഹില്‍ സ്‌കൂളില്‍നിന്ന് നൂറുമീറ്റര്‍ അകലെ കുന്ന് പൂര്‍ണമായും റോഡിലേക്ക് ഇടിഞ്ഞുതാഴ്ന്നു. ഇവിടെ പുതുതായി നിര്‍മിച്ച റോഡ് മണ്ണിനടിയിലായി.
പഴയ റോഡിലൂടെ ഗതാഗതം തിരിച്ചുവിട്ടു. വള്ളിത്തോട് പിഎച്ച്‌സിക്ക് സമീപവും ആനപ്പന്തി കവലയ്ക്ക് സമീപവും നാലിടങ്ങളില്‍ കുന്നിടിഞ്ഞ് റോഡില്‍ പതിച്ചു. മാക്കൂട്ടത്ത് ബാരാപോള്‍ പുഴയോട് ചേര്‍ന്ന ഭാഗത്ത് വന്‍ ഇടിച്ചിലുണ്ടായി. കുറച്ച് സമയം വാഹനഗതാഗതത്തിന് നിയന്ത്രമേര്‍പ്പെടുത്തി. കനത്ത മഴ തുടരുന്നതിനാല്‍ ഇനിയും ഇടിയാനുള്ള സാധ്യതയുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss