|    Jan 24 Tue, 2017 12:21 am

തലശ്ശേരി കസ്റ്റഡി മരണം: നാട്ടുകാര്‍ക്കെതിരേ കേസ്

Published : 12th October 2016 | Posted By: SMR

തലശ്ശേരി: കഴിഞ്ഞ ദിവസം തലശ്ശേരി പോലിസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ തമിഴ്‌നാട് തേനി മാവട്ടം ആണ്ടിപ്പെട്ടി സ്വദേശി കാളി മുത്തു (44) മരണപ്പെട്ട സംഭവത്തില്‍ നാട്ടുകാരില്‍ കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
പോലിസ് കസ്റ്റഡിയിലെടുക്കുന്നതിനു മുമ്പ് കാളിമുത്തുവിന് മര്‍ദനമേറ്റിരുന്നതായി എഫ്‌ഐആറില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലുള്ളത്. അതേസമയം, നാട്ടുകാരുടെ മര്‍ദനമേറ്റിട്ടും ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാതെ കസ്റ്റഡിയില്‍ വയ്ക്കുകയായിരുന്നു. കൂടാതെ, 24 മണിക്കൂര്‍ കഴിഞ്ഞിട്ടും കോടതിയില്‍ ഹാജരാക്കാതിരുന്നതും പോലിസിന്റെ വീഴ്ചയാണെന്നാണ് വിലയിരുത്തല്‍. പ്രിന്‍സിപ്പല്‍ എസ്‌ഐയുടെ ചുമതല വഹിക്കുന്ന കെ എസ് ഫൈസല്‍, എഎസ്‌ഐമാരായ രാമചന്ദ്രന്‍, രമേശന്‍ എന്നിവരെ അന്വേഷണവിധേയമായി സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഗുരുതരമായ കൃത്യവിലോപം ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തരവകുപ്പിന്റെ നടപടി. കാളിമുത്തുവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ എംബോ ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്.
ലഭിച്ച വിവരങ്ങള്‍വച്ച് പോലിസ് അന്വേഷിച്ചെങ്കിലും നാട്ടില്‍ ബന്ധുക്കളെ കണ്ടെത്താനായില്ല. ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി മധുസുദനനാണ് കേസന്വേഷണച്ചുമതല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക