|    Dec 19 Wed, 2018 7:00 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവപ്പ് പെയിന്റൊഴിച്ചു

Published : 19th November 2018 | Posted By: kasim kzm

തലശ്ശേരി: എരഞ്ഞോളിപ്പാലത്ത് വീട്ടമ്മയുടെ ദേഹത്ത് ചുവപ്പ് പെയിന്റ് ഒഴിച്ചതായി പരാതി.
ബിജെപി പ്രവര്‍ത്തകന്‍ എരഞ്ഞോളി കച്ചിമ്പ്രംതാഴെ ഷമിത നിവാസില്‍ ശരത്തിന്റെ വീട്ടില്‍ കയറി അമ്മ രജിതയുടെ ദേഹത്ത് സിപിഎം പ്രവര്‍ത്തകര്‍ പെയിന്റ് ഒഴിച്ചെന്നാണ് പരാതി.
വാളുമായെത്തിയ അക്രമികള്‍ വീട്ടില്‍ അതിക്രമിച്ചു കയറി രജിതയുടെ കഴുത്തിലെ രണ്ടുപവന്‍ സ്വര്‍ണമാല അപഹരിച്ചതായും പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. രജിതയെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ കണ്ടാലറിയാവുന്ന ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു. എരഞ്ഞോളിപ്പാലത്ത് ദിവസങ്ങളായി ബിജെപി-സിപിഎം തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ചുവരെഴുത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇതിലേക്ക് നയിച്ചതെന്നാണ് വിവരം.
പ്രദേശത്ത് എഎസ്പി ചൈത്ര തെരേസ ജോണ്‍, സിഐ എം പി ആസാദ്, എസ്‌ഐ എം അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് കാവലേര്‍പ്പെടുത്തി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss