|    Jul 19 Thu, 2018 8:57 pm
FLASH NEWS

തലശ്ശേരിയില്‍ ലഹരിവേട്ട; നാലുപേര്‍ അറസ്റ്റില്‍

Published : 8th September 2017 | Posted By: fsq

 

തലശ്ശേരി: ലഹരിഗുളിക കൈവശം വയ്ക്കുകയും വില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു. സെയ്താര്‍ പള്ളിയിലെ സമീര്‍ (35) പുന്നോല്‍ കരിയാടന്‍ നിസാര്‍ (34) ചിറക്കരയിലെ മുഹമ്മദ് ജലീല്‍ (32) എന്നിവരെയാണ് സിഐ കെ ഇ പ്രേമരാജന്‍ പിടികൂടിയത്. ഓട്ടോയില്‍ ലഹരിഗുളികകള്‍ വില്‍പന നടത്തവെ കഴിഞ്ഞ ദിവസം രാത്രി കൊടുവള്ളിയിലാണ് സംഭവം. നാട്ടുകാര്‍ ഇവരെ തടഞ്ഞുവച്ച് പോലിസിനെ വിവരമറിയിക്കുകയായിരുന്നു. 24 ഗുളികള്‍ പിടിച്ചെടുത്തു. ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. അന്താരാഷ്ട്ര വിപണിയില്‍ അരലക്ഷം രൂപയോളം വിലവരുന്ന ആറ് ഗ്രാം ബ്രൗണ്‍ഷുഗറുമായി യുവാവിനെ തലശ്ശേരി പോലിസ് പിടികൂടി. വടകര ആവിക്കല്‍ വളപ്പില്‍ നജീബിനെ(29)നെയാണ് സിഐ കെ ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ജൂബിലി റോഡിലാണ് സംഭവം. സംശയാസ്പദമായ നിലയില്‍ കണ്ട നജീബിനെ ചോദ്യം ചെയ്യുന്നതിനിടെ ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ ബ്രൗണ്‍ ഷുഗര്‍ കണ്ടെത്തുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss