|    Apr 28 Fri, 2017 11:46 am
FLASH NEWS

തലശ്ശേരിയില്‍ യുവതി വെടിയേറ്റു മരിച്ചു

Published : 2nd June 2016 | Posted By: sdq

gun death

തലശ്ശേരി ഐഡിബിഐ ബാങ്ക് ജിവനക്കാരിയായ യുവതി വെടിയേറ്റ് മരിച്ചു. സുരക്ഷ ജീവനക്കാരന്റെ തോക്കില്‍ നിന്നാണ് വെടിയേറ്റത്. അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. തലശ്ശേരി പുന്നോല്‍ സ്വദേശിയായ വില്‍ന വിനീതാണ് (25)മരിച്ചത്. തോക്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റതാണെന്ന് സെക്യൂരിറ്റി ജീവനക്കാരനായ ഹരീന്ദ്രന്‍ പോലീസിന് മൊഴി നല്‍കി. ലോക്കര്‍ റൂമിലേക്ക് പോകുന്നതിനിടെ തലയുടെ പിന്‍ഭാഗത്താണ് വെടിയുണ്ട തുളഞ്ഞു കയറിയത്. ഹരീന്ദ്രന്‍ പോലീസ് കസ്റ്റഡിയിലാണ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day