|    Aug 18 Fri, 2017 4:53 am
FLASH NEWS

തലശ്ശേരിയിലെ സര്‍ക്കസ് അക്കാദമി അടച്ചുപൂട്ടി

Published : 9th August 2017 | Posted By: fsq

 

തലശ്ശേരി: പാലയാട് ചിറക്കുനിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കസ് അക്കാദമി അടച്ചുപൂട്ടി. അക്കാദമിയില്‍  അടിസ്ഥാന സൗകര്യമില്ലാത്തതും കോഴ്‌സിന് സര്‍ട്ടിഫിക്കറ്റ് പോലും നല്‍കാതെ വരികയും ചെയ്തതോടെ  കുട്ടികളെ പരിശീലനത്തിനു ലഭിക്കാതായതാണു സര്‍ക്കസ് അക്കാദമി അടച്ചുപൂട്ടാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയത്. ഇവിടെയുള്ള ജീവനക്കാര്‍ക്ക് വര്‍ഷങ്ങളായി ശമ്പളം മുടങ്ങിയിരിക്കുകയാണ്.മൂന്നു പരിശീലകരും ഒരു പാചകക്കാരിയും ഒരു ആയയെയുമാണ് അക്കാദമിയില്‍ നിയമിച്ചിരുന്നത്. ഇവര്‍ക്ക് ശമ്പളം കിട്ടാതായതോടെ എന്തു ചെയ്യണമെന്നറിയാതെ മുട്ടാത്ത വഴികളില്ല. കണ്ണൂരിലെത്തുന്ന മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് സങ്കടം പറയാനുള്ള നീക്കത്തിലാണ് ജീവനക്കാര്‍. 6000 രൂപ വീതമാണ് ജീവനക്കാരുടെ ശമ്പളം തീരുമാനിച്ചിരുന്നത്.മലക്കം മറിച്ചിലില്‍ മാത്രമാണു ഇവിടെ പരിശീനം നല്‍കി വന്നിരുന്നത്. മറ്റു പരിശീനത്തിനു വേണ്ട സംവിധാനം ഇവിടെ ഉണ്ടായിരുന്നില്ല. പരിശീലകര്‍ പഠിതാക്കളെ ഇതുവരെ മലക്കം മറിച്ചിലല്ലാതെ മറ്റു സര്‍ക്കസ് വിദ്യകളൊന്നും പഠിപ്പിച്ചില്ല. അടിസ്ഥാന സൗകര്യത്തിന്റെ അപരാപ്്തതയാണു ഇതിന് കാരണം.കോഴ്‌സ് നടത്തിപ്പുമായി ബന്ധപ്പെട്ടവര്‍ക്ക് സിലബസ് പോലും ഇല്ലായിരുന്നു. കോഴ്‌സിനു അംഗീകാരം നല്‍കുന്നത് സംബന്ധിച്ചും ഒരു അഭിപ്രായത്തിലെത്തിയിരുന്നില്ല. അതിനാല്‍ തന്നെ സര്‍ക്കസ് അക്കാദമിയില്‍ പരിശീനത്തിന് കുട്ടികളെ കിട്ടാനും പ്രയാസമാവുകയായിരുന്നു. ഇന്ത്യയിലെ ആദ്യ സര്‍ക്കസ് അക്കാദമിക്കാണ് ഇതോടെ മരണമണി മുഴങ്ങുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക