|    Jun 25 Mon, 2018 11:44 am
FLASH NEWS
Home   >  Kerala   >  

തലശേരിയിലെ ബോംബേറ്:സമാധാനം തകര്‍ക്കാനുള്ള ആസൂത്രിതമായ നീക്കമെന്ന് പി ജയരാജന്‍

Published : 27th January 2017 | Posted By: mi.ptk

p-jayarajan

കണ്ണൂര്‍:തലശേരിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത പരിപാടിക്ക് നേരെ നടന്ന ബോംബേറ് ആസൂത്രിതമായ നീക്കമാണെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍.ജില്ലയിലെ സാമാധാനം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടന്നതെന്നും ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് പോലീസിനോട് ആവശ്യപ്പെടുകയാണെന്നും ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.കെപി ജിജേഷ് രക്തസാക്ഷി ദിനാചരണ ചടങ്ങുകള്‍ സംഘടിപ്പിച്ച തലശേരി ടെംബിള്‍ ഗേറ്റിന് സമീപത്തായിരുന്നു ബോംബേറ്. ബൈക്കിലെത്തിയവരാണ് ബോംബെറിഞ്ഞതെന്ന് സിപിഎം പറഞ്ഞു.ആക്രമണത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
എന്നാല്‍,ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന സിപിഎമ്മിന്റെ ആരോപണം ബിജെപി നേതാക്കള്‍ തള്ളി. സിപിഎം പ്രവര്‍ത്തകരുടെ കൈയ്യിലുരുന്ന ബോംബ് തന്നെയായിരിക്കും പൊട്ടിയതെന്നും സിപിഎമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് ഇതിന് കാരണമെന്നും ബിജെപി നേതാവ് എംടി രമേശ് ആരോപിച്ചു.സംഭവത്തിന്റെ ഉത്തരവാദിത്തം ബിജെപിയുടെ തലയില്‍ കെട്ടിവച്ച് നാട്ടില്‍ കലാപമുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും എംടി രമേശ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, കോടിയേരി പങ്കെടുത്ത പരിപാടിക്ക് നേരെയുണ്ടായ ബോബേറില്‍ പ്രതിഷേധം വ്യാപകമാകുകയാണ്. ഇതിന്റെ പേരില്‍ സിപിഎം പ്രവര്‍ത്തകര്‍ തങ്ങളുടെ ഓഫീസുകള്‍ തകര്‍ത്തെന്ന് ബിജെപി ആരോപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss