|    Apr 26 Wed, 2017 1:24 pm
FLASH NEWS

തലവൂരില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം; നാല് സ്ത്രീകളടക്കം പതിമൂന്ന് പേര്‍ക്ക് പരിക്ക്

Published : 27th April 2016 | Posted By: SMR

പത്തനാപുരം: തലവൂര്‍ പഞ്ചായത്തിലെ കുരയില്‍ സിപിഎം-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാല് സ്ത്രീകളടക്കം പതിമൂന്ന് പേര്‍ക്ക് പരിക്കേറ്റു.
ത്രിവേണി ജങ്ഷനില്‍ തിങ്കളാഴ്ച രാത്രി 8.30നായിരുന്നു സംഘര്‍ഷത്തിന് തുടക്കം. ഫേസ് ബുക്ക്, വാട്ട്‌സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പെന്ന് പറയുന്ന ചില തര്‍ക്കമാണ് കൈയ്യാങ്കളിയിലും ഒടുവില്‍ അക്രമത്തിലും കലാശിച്ചത്. സ്‌ക്വാഡ് പ്രവര്‍ത്തനത്തിന് ശേഷം മടങ്ങി വന്ന ആര്‍എസ്എസ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കുന്നിക്കോട് പോലിസ് സ്‌റ്റേഷനില്‍ നിന്നും പോലിസെത്തിയാണ് സംഘര്‍ഷത്തിലായിരുന്ന പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്. അക്രമത്തില്‍ സിപിഎം പ്രവര്‍ത്തകരായ തലവൂര്‍ കുര ചരുവിള പടിഞ്ഞാറ്റേതില്‍ രാഹുല്‍ (22), മാതാവ് പുഷ്പവല്ലി (46) ,മുരുകാലയത്തില്‍ അഖില്‍ വിജയന്‍ (22),സഹോദരന്‍ അമല്‍ (17),ആര്‍ എസ് എസ് പ്രവര്‍ത്തകരായ കുര പുത്തന്‍പുര വീട്ടില്‍ സച്ചു (19), നന്ദു ഭവനില്‍ നന്ദു (18) ,വാഴപ്പള്ളില്‍ കിരണ്‍ (18), കല്ലിങ്കല്‍ വീട്ടില്‍ ഹരി (18) , കുര ശ്രീജിത്ത് ഭവനില്‍ വസന്ത (59) , മരുമകള്‍ ആതിര (20),മകള്‍ ശ്വേത, പ്രീത (23) , ശ്രീജിത്ത് (29), സഹോദരന്‍ രഞ്ചിത്ത് (27)എന്നിവര്‍ക്കാണ് പരിക്കേറ്റത്.അക്രമത്തില്‍ പരിക്കേറ്റവര്‍ കൊട്ടാരക്കര പുനലൂര്‍ താലൂക്കാശുപത്രികളില്‍ ചികില്‍സയിലാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് കുന്നിക്കോട്, പത്തനാപുരം, പുനലൂര്‍, കൊട്ടാരക്കര എന്നിവിടങ്ങളില്‍ നിന്നുള്ള പോലിസ് സംഘം സ്ഥലത്തെത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവുവന്നത്. കുന്നിക്കോട് പോലിസ് കേസെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day