|    Jul 25 Tue, 2017 12:27 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

തലവരിപ്പണം: വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

Published : 1st October 2016 | Posted By: SMR

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ തലവരിപ്പണം വാങ്ങുന്നുവെന്ന ആക്ഷേപം വിജിലന്‍സ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ അടിയന്തരപ്രമേയ അവതരണത്തിനിടെ പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാണ് നടപടി.
പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും കൂട്ടിയ ഫീസ് പിന്‍വലിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തലവരിപ്പണം വാങ്ങുന്നതു സംബന്ധിച്ച വാര്‍ത്തകളില്‍ വസ്തുതയുണ്ടോ എന്നായിരിക്കും വിജിലന്‍സ് പരിശോധിക്കുക. പരാതിയുണ്ടെങ്കില്‍ വിജിലന്‍സിന് കൈമാറാന്‍ സന്നദ്ധമാവണം. സ്വാശ്രയ കോളജുകളിലെ  ഇനിയുള്ള ഒഴിവുകളില്‍ സര്‍ക്കാര്‍ പ്രവേശനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തലവരിപ്പണം സംബന്ധിച്ച തെളിവുകള്‍ സര്‍ക്കാരിന് കൈമാറണമെന്ന് മന്ത്രി കെ കെ ശൈലജയും ആവശ്യപ്പെട്ടു. തുടര്‍ന്ന് ശബ്ദരേഖയടക്കമുള്ള തെളിവുകളടങ്ങിയ സിഡി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയുടെ മേശപ്പുറത്തു വച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക