|    Jan 23 Mon, 2017 8:30 pm
FLASH NEWS

തലയ്ക്കടിച്ചുവീഴ്ത്തി കവര്‍ച്ച: പ്രതികളെ പിടികൂടിയത് സാഹസികമായി

Published : 27th September 2016 | Posted By: SMR

തൊടുപുഴ: ഒഡിഷയിലെത്തി യ പോലിസ് സംഘം എട്ട് ദിവസങ്ങളില്‍ അന്വേഷണം  നടത്തിയത്  ജീവന്‍ പണയം വെച്ച്. കഴിഞ്ഞ 13നു വെളുപ്പിനെ തൊടുപുഴയിലുണ്ടായ കവര്‍ച്ചയിലെ പ്രതികളെ തേടിയാണ് പോലിസ് ഒഡിഷയിലെത്തിയത്. തൊടുപുഴ എസ്‌ഐ ജോബിന്‍ ആന്റണി,സിവില്‍ പോലിസ് ഓഫിസര്‍ ഷാനവാസ്, ഉബൈസ് ഹസന്‍കുഞ്ഞ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ഇവിടെയെത്തിയ പോലിസ് സംഘം ജില്ലാ പോലിസിനു ആശങ്ക നല്‍കുന്ന കാര്യങ്ങളാണ് കണ്ടെത്തിയത്.ഒഡീഷയിലെ റായ്ഗുഡിലെ മാവോവാദി കേന്ദ്രത്തില്‍ നിന്നും നിരവധിപ്പേര്‍ എത്തി ജില്ലയില്‍ സുരക്ഷിതരായി കഴിയുന്നതയി പോലിസ് പറയുന്നു. തൊടുപുഴ യിലെ പെട്രോള്‍ പമ്പ് ഉടമ ബാലു എന്ന് വിളിക്കുന്ന ബാ ലചന്ദ്രനെയും ഭാര്യ ശ്രീജയെയും കെട്ടിയിട്ട് വായില്‍ തുണി തിരുകിയാണ് അക്രമിസംഘം ഒന്നേ മുക്കാല്‍ ലക്ഷം രൂപയും  അഞ്ചു പവനും കവര്‍ന്നത്.
റായ്ഗുഡ് പ്രദേശത്തെ പോലിസ് സ്‌റ്റേഷനില്‍ അന്വേഷണ സംഘം സഹായത്തിനെത്തിയെങ്കിലും നാട്ടുകാരുടെ ഇടയില്‍ പോലിസാണെന്ന കാര്യം വെളിപ്പെടുത്തിയിരുന്നില്ല. ഒഡിഷയിലെ മാവോവാദികളുടെ പ്രധാന കേന്ദ്രമാണ് റായ്ഗുഡ് ജില്ലയിലെ മുനിഗുഡ.മുനിഗുഡ പോലിസ് സ്‌റ്റേഷനു സിആര്‍പിഎഫാണ് സുരക്ഷ നല്‍കുന്നത്.ഈ മേഖലയില്‍ ദാരിദ്യം മൂലം ക്ലേശിക്കുന്ന ആയിരക്കണക്കിനു കുടുംബങ്ങളാണുള്ളത്.
സ്വന്തമായി വീടില്ലാത്ത ഇവിടെ മാവോവാദികളുടെ കോട്ടയാണ്.എഴുപതു ശതമാനവും മവോവാദികളാണ്.സ്ഥലത്തെ പള്ളികളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ചാണ് ആദ്യഘട്ട അന്വേഷണം നടന്നത്. ഒരു ദിവസം 20 കിലോമീറ്റര്‍ വനാന്തര്‍ഭാഗത്ത് അന്വേഷിച്ചു.പ്രാദേശിക പിന്തുണയില്ലാതെ ഒരു തരത്തിലും ഇവിടെ നിന്നും പ്രതിയെ കണ്ടെത്താന്‍ പോലിസിനു കഴിയുമായിരുന്നില്ല.
റായ്ഗുഡ് ജില്ലാ പോലിസ് മേധാവിയുടെയും ആലപ്പുഴ സ്വദേശിനിയായ ഐജി ഷൈനിയുടെയും പ്രത്യേക സംരക്ഷണം ഇവിടെ നിന്നും പോയ പോലിസ് സംഘത്തിനു ലഭിച്ചിരുന്നു.അദ്യ ദിവസങ്ങളില്‍ പ്രതികള്‍ ഒളിവില്‍ പാര്‍ത്തതായി സംശയിച്ച് വനത്തില്‍ സംഘം തിരച്ചില്‍ നടത്തി .എന്നാല്‍ പുറത്ത് നിന്നും എത്തുന്നവര്‍ക്ക് ഗ്രാമങ്ങളുടെ ഉള്ളിലേയ്ക്ക് കടക്കാന്‍ കഴിയുമായിരുന്നില്ല.
ഗ്രാമങ്ങളില്‍ പ്രവേശിച്ചാല്‍ ഉടന്‍ തന്നെ മാവോവാദികള്‍ തട്ടികൊണ്ടുപോവുകയോ കൊലപ്പെടുത്തുകയോ ചെയ്യും.ഈ ഭാഗങ്ങളില്‍ വിവിധ തരത്തിലുള്ള കൊടികള്‍ നാട്ടിയിട്ടുണ്ട്.
കൊടികളുടെ അകലം കിലോമീറ്ററുകളോളം ദൂരത്തിലാണ്.ഈ ഭാഗങ്ങളില്‍ മാവോവാദികള്‍ യൂനിഫോമിലാണ് കഴിയുന്നത്.  പ്രതികള്‍ ഇവിടെ എത്തിയതായി പോലിസിനു വിവരം കൈമാറിയത് സൈബര്‍ സെല്ലാണ്.
മാവോവാദികളെകുറിച്ച് അന്വേഷിക്കും: ജില്ലാ പോലിസ് മേധാവി
തൊടുപുഴ: ജില്ലയുടെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ മാവോവാദികള്‍ എത്തിയതായി പോലിസിനു ലഭിച്ച സൂചനയെ തുടര്‍ന്നു ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പോലിസ് നീരീക്ഷണം ശക്തമാക്കുമെന്ന് ജില്ലാ പോലിസ് മേധാവി എവി ജോര്‍ജ് തൊടുപുഴയില്‍ അറിയിച്ചു.പ്രതികള്‍ക്ക് മവോവാ ദികളുമായി ബന്ധമുണ്ടോയെന്ന് പോലിസ് അന്വേഷിച്ച് വരികയാണ്.ഇവര്‍ വിവിധ തരത്തിലുള്ള പദ്ധതികളുമായാണ് ഇവിടെയത്തിയെന്ന് വിവരം ലഭിച്ചതായും ജില്ലാ പോലിസ് മേധാവി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക