|    Oct 16 Tue, 2018 4:04 pm
FLASH NEWS

തലയോലപ്പറമ്പിനെ നടുക്കി വീണ്ടും ദുരൂഹമരണം

Published : 18th January 2017 | Posted By: fsq

 

തലയോലപ്പറമ്പ്: നാടിനെ നടുക്കി വീണ്ടും ദുരൂഹമരണം. എന്നാല്‍ പോലിസ് അന്വേഷണത്തില്‍ ദുരൂഹതകള്‍ക്ക് സാധ്യത കുറവാണെന്നു പറയുന്നു. കഴിഞ്ഞ ദിവസം രാവിലെ ഉമാംകുന്നിനു സമീപമാണ് തമിഴ്‌നാട് സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയോലപ്പറമ്പിലെ തട്ടുകടയില്‍ ജോലി നോക്കുന്ന മൊയ്തീന്‍ ലബ്ബ(24)യാണ് മരിച്ചത്. മൃതദേഹത്തിനു സമീപം ഇയാള്‍ സഞ്ചരിച്ച സൈക്കിളും കണ്ടെത്തിയിരുന്നു. ഇതോടെയാണ് ദുരൂഹതകള്‍ ഉയര്‍ന്നത്. എന്നാല്‍ വൈക്കം സിഐയുടെ നേതൃത്വത്തില്‍ സഹപ്രവര്‍ത്തകനെ ചോദ്യം ചെയ്തതോടെ ദുരൂഹതക്കുള്ള സാധ്യതകള്‍ കുറഞ്ഞു. തലയോലപ്പറമ്പില്‍നിന്ന് കൂട്ടുകാര്‍ക്കൊപ്പം മദ്യപിച്ച ശേഷം സഹപ്രവര്‍ത്തകനെ ഉമാംകുന്നില്‍ എത്തിച്ചതിനു ശേഷം തിരികെ പോകുംവഴി സൈക്കിള്‍ നിയന്ത്രണംവിട്ടു മറിഞ്ഞു തലയ്ക്കു പരുക്കേറ്റതാവാം മൊയ്തീന്റെ മരണകാരണമെന്നു പോലിസ് സംശയിക്കുന്നു. സുകന്യയുടെയും മാത്തന്റെയും കൊലപാതകത്തിനുശേഷം വീണ്ടും തലയോലപ്പറമ്പ് നടുങ്ങിയിരിക്കുകയാണ്. സംഭവമറിഞ്ഞ് വന്‍ജനാവലിയാണ് പ്രദേശത്തു തടിച്ചുകൂടിയത്. പലരും മൃതദേഹം കിടന്ന സ്ഥലത്തേക്ക് ഇരച്ചെത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss