|    Oct 19 Thu, 2017 3:53 am
FLASH NEWS

തലയാഴം പഞ്ചായത്തിലെ നെല്ലു സംഭരണ തര്‍ക്കം പരിഹരിച്ചു

Published : 2nd December 2016 | Posted By: SMR

വൈക്കം: തലയാഴം പഞ്ചായത്തില്‍ വനംസൗത്ത് ബ്ലോക്കിലെ നെല്ലു സംഭരിക്കുന്നതിനു തീരുമാനമായി. സി കെ ആശ എംഎല്‍എ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തര്‍ക്കം പരിഹരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലുവഴി ഇന്നുമുതല്‍ നെല്ല് സംഭരിക്കും. സ്വകാര്യ മില്ലുകള്‍ നെല്ലു സംഭരിക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ വിഷയം എംഎല്‍എ കൃഷി വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് മോഡേണ്‍ റൈസ് മില്‍ നെല്ല് സംഭരിക്കാന്‍ തയ്യാറായിട്ടുള്ളത്. 288 ഏക്കറിലെ 570 ഓളം ടണ്‍ നെല്ലാണ് സംഭരിക്കുന്നത്. മഴയുടെ ആരംഭം കണ്ടുതുടങ്ങിയതിനാല്‍ കര്‍ഷകര്‍ കടുത്ത ആശങ്കയിലായ സാഹചര്യത്തിലാണ് എംഎല്‍എ യോഗം വിളിച്ചത്. തലയാഴം പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ജ്‌രാജ്, വൈസ് പ്രസിഡന്റ് പി എസ് പുഷ്‌ക്കരന്‍, റൈസ് മില്‍ മാനേജര്‍, പാടശേഖര പ്രതിനിധികള്‍, കര്‍ഷക പ്രതിനിധികളായ കെ കുഞ്ഞപ്പന്‍, ജോസഫ് ഇടത്തില്‍, എ എസ് ഗോപാലകൃഷ്ണന്‍, കാര്‍ത്തികേയന്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക