|    Sep 21 Thu, 2017 10:44 am

തലപ്പുഴ എസ്‌ഐക്ക് സ്ഥലംമാറ്റം; രാഷ്ട്രീയസമ്മര്‍ദ്ദമെന്ന് ആക്ഷേപം

Published : 18th January 2016 | Posted By: SMR

മാനന്തവാടി: രാഷ്ട്രീയ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് തലപ്പുഴ എസ്‌ഐക്ക് സ്ഥലംമാറ്റം. കഴിഞ്ഞ ദിവസം തലപ്പുഴയില്‍ പണം വച്ച് ചീട്ടുകളിച്ച ഒരു സംഘത്തെ പോലിസ് പിടികൂടിയിരുന്നു.
ഇതില്‍പ്പെട്ട ഓട്ടോ ഡ്രൈവര്‍ കൂടിയായ ഇടിക്കര പുളിക്കയത്ത് സുജിത്തിനെ പോലിസ് മര്‍ദ്ദിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ടൗണിലെ ഓട്ടോ ഡ്രൈവര്‍മാരും പോലിസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കി. ഇയാള്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടുകയും ചെയ്തു. തുടര്‍ന്നു സ്ഥലത്തെത്തിയ സിഐ അബ്ദുല്‍ ഷെരീഫ് അന്വേഷിച്ച് നടപടിയെടുക്കാമെന്ന് ഉറപ്പു നല്‍കിയ ശേഷമാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞത്. ഇതു പ്രകാരമാണ് എസ്‌ഐ എസ് സുബിനെ വെള്ളമുണ്ടയിലേക്ക് ജില്ലാ പോലിസ് മേധാവി സ്ഥലംമാറ്റിയത്. പകരം കമ്പളക്കാട് എസ് ഐ സജിത്തിനെ തലപ്പുഴയില്‍ നിയമിക്കുകയും ചെയ്തു. വെള്ളമുണ്ട സ്റ്റേഷനിലെ എസ്‌ഐ സന്തോഷിനെ ജില്ലാ ക്രൈം റെക്കോഡ് ബ്യൂറോയിലേക്കും മാറ്റി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക