|    Nov 21 Wed, 2018 1:36 am
FLASH NEWS

തലതിരിഞ്ഞ ഡിജിറ്റലൈസേഷന്‍: പൊതുവിതരണ സംവിധാനം താറുമാറായി

Published : 9th August 2018 | Posted By: kasim kzm

കാഞ്ഞങ്ങാട്: ഓണം-ബക്രീദ് സീസണ്‍ ആരംഭിച്ചതോടെ റേഷന്‍ കടകളെയും മാവേലി സ്‌റ്റോറുകളെയും ആശ്രയിക്കുന്ന ജനങ്ങളെ വെല്ലുവിളിച്ച് പൊതു വിതരണ സംവിധാനം. ദിവസങ്ങളോളം റേഷന്‍ കടയില്‍ പോയാലും ഭക്ഷ്യധാന്യം കിട്ടാത്ത അവസ്ഥയാണ്. സര്‍വര്‍ തകരാറുകാരണം വിരലടയാളം പതിയുന്നില്ലെന്ന കാരണത്താല്‍, ജോലി പോലും ഉപേക്ഷിച്ച് രണ്ടും മൂന്നും ദിവസം റേഷന്‍ കടയില്‍ എത്തിയാലും അരി കിട്ടാത്ത സ്ഥിതിയാണ്.
എല്ലാ ഓണകാലത്തും കാര്യക്ഷമമായ മാവേലി സ്‌റ്റോറിന്റെ പ്രവര്‍ത്തനം ഓണ്‍ലൈന്‍ സംവിധാനം തകര്‍ന്നതോടെ കുത്തഴിഞ്ഞ നിലയിലാണ്. ഇടയ്ക്കിടെയുണ്ടാകുന്ന സര്‍വര്‍ തകരാറുകള്‍ കാരണം റേഷന്‍ വിതരണ സംവിധാനവും സപ്ലൈകോ സംവിധാനവും താറുമാറാകുകയാണ്. എല്ലാ റേഷന്‍ കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാമെന്നായതോടെ ഗ്രാമീണ മേഖലയിലെ റേഷന്‍ കടകളില്‍ സാധനങ്ങള്‍ കെട്ടി കിടക്കുകയാണ്. റേഷന്‍ ഷാപ്പുകളില്‍ പുതുതായി നടപ്പിലാക്കിയ ഡിജിറ്റലൈസേഷനാണ് ഉപഭോക്താക്കള്‍ക്കും റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും പാരയായി മാറിയത്. ഇതിലേക്കുള്ള സര്‍വര്‍ തകരാറായതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ ഉപഭോക്താക്കള്‍ കുടുങ്ങിയ അവസ്ഥയിലായിരുന്നു.
മിക്കവാറും സാധനങ്ങള്‍ വാങ്ങാന്‍ കഴിയാതെ മടങ്ങുകയാണ്. സപ്ലൈ സംവിധാനം അതിനെക്കാളും ദുരിതമാണ്്. കഴിഞ്ഞ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയതോടെ സപ്ലൈക്കോയിലും ഉപഭോക്താക്കള്‍ക്ക് ദുരിതമായിട്ടുണ്ട്. ദിവസവും മൂന്നുറ് പേര്‍ക്ക് സാധനം നല്‍കിയിരുന്ന കോട്ടച്ചേരിയിലുള്ള സപ്ലൈകോ ഔട്ട്‌ലെറ്റില്‍ ഓണ്‍ലൈന്‍ സംവിധാനം തുടങ്ങിയതോടെ നൂറു പേര്‍ക്ക് പോലും സാധനങ്ങള്‍ കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയിലായിരിക്കുകയാണ്. നേരത്തെ പത്ത് പേര്‍ക്ക് സാധനങ്ങള്‍ നല്‍കി ബില്ലും നല്‍കി അയക്കുന്ന സമയത്ത് ഇപ്പോള്‍ മൂന്ന് പേര്‍ക്ക് സാധനങ്ങളും ശേഷമുള്ള ബില്ലും നല്‍കി അയക്കാന്‍ കഴിയുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു.
മുഴുവനും ഓണ്‍ലൈന്‍ ആയതോടെ ഇടയ്ക്കിടെ നെറ്റ്് പോയാല്‍ ബില്ലിങ് നീളും. ഇതോടെ രണ്ട് കൗണ്ടറുകളുള്ള കോട്ടച്ചേരി സപ്ലൈകോവില്‍ രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ വലിയ ക്യുവാണ് അനുഭവപ്പെടുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss