|    Jun 18 Mon, 2018 1:17 pm
FLASH NEWS

തലതിരിഞ്ഞ ഗതാഗത സംവിധാനം : ഗതാഗതക്കുരുക്ക് പനമരത്ത് സ്ഥിരം കാഴ്ച

Published : 15th July 2017 | Posted By: fsq

 

പനമരം: തലതിരിഞ്ഞ ഗതാഗത സംവിധാനം. ഗതാഗതക്കുരുക്ക് പനമരത്ത് സ്ഥിരം കാഴ്ച. സല്‍ത്താന്‍ ബത്തേരി, പുല്‍പ്പള്ളി, മീനങ്ങാടി, വിളമ്പുകണ്ടം, പടിഞ്ഞാറത്തറ ഭാഗങ്ങളില്‍ നിന്നു വരുന്ന ബസ്സുകള്‍ സ്റ്റാന്റില്‍ ഇടമില്ലാത്തതിനാല്‍ മെയിന്‍ റോഡില്‍ കുറുകെയിട്ടാണ് തിരിക്കുന്നത്. ഇതേത്തുടര്‍ന്ന് മാനന്തവാടി, കല്‍പ്പറ്റ ഭാഗങ്ങളില്‍ നിന്നെത്തുന്ന മുഴുവന്‍ വാഹനങ്ങളും ഗതാഗതക്കുരുക്കില്‍പെടുന്നത് പതിവാണിവിടെ. ഇതിനിടയില്‍ ആംബുലന്‍സുകളടക്കം പെട്ടുപോവുന്നു. നാട്ടുകാരാണ് പലപ്പോഴും ബ്ലോക്ക് ഒഴിവാക്കി ആംബുലന്‍സുകള്‍ക്ക് വഴിയൊരുക്കുന്നത്. നിയമം നടപ്പാക്കേണ്ട പോലിസുകാര്‍, ഇവരുടെ വാഹനം നോ പാര്‍ക്കിങ് ഏരിയയില്‍ വാഹനത്തിരക്കേറിയ ബസ്സ്റ്റാന്റിന് മുന്‍വശത്ത് നിര്‍ത്തി നിയമം തെറ്റിക്കുന്ന ബസ് ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തുന്ന വിരോധാഭാസമാണ് കണ്ടുവരുന്നത്. ബസ്സ്റ്റാന്റിന് സമീപം 200 മീറ്റര്‍ അകലെ മാത്രമേ ഓട്ടോസ്റ്റാന്റ് അനുവദിക്കാന്‍ പാടുള്ളൂവെന്ന് ഹൈക്കോടതി വിധിയുണ്ടെങ്കിലും പനമരത്ത് ബസ്സ്റ്റാന്റും ഓട്ടോസ്റ്റാന്റും ഒന്നാണ്. നൂറുകണക്കിന് ഓട്ടോറിക്ഷകളാണ് തലങ്ങും വിലങ്ങും ബസ്സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യുന്നത്. ട്രാഫിക് പരിഷ്‌കരണം ഉടന്‍ നടപ്പാക്കണമെന്നാണ് ആവശ്യമുയരുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss