|    Jul 20 Thu, 2017 5:54 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

തലതിരിച്ചു കെട്ടിയ ദേശീയപതാകയ്ക്കു മുന്നില്‍ മോദി ഫോട്ടോയെടുത്തതു വിവാദമാവുന്നു

Published : 22nd November 2015 | Posted By: SMR

ക്വാലാലംപൂര്‍: മലേസ്യയിലെ ആസിയാന്‍ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേയുമൊത്ത് ഫോട്ടോക്ക് പോസ് ചെയ്തത് തലതിരിച്ചു കെട്ടിയ ദേശീയപതാകയ്ക്കു മുന്നില്‍. ദേശീയപതാതകയുടെ പച്ചനിറമുള്ള അടിഭാഗം മുകളില്‍ വരുന്ന രീതിയിലായിരുന്നു ജപ്പാന്‍ പതാകയ്‌ക്കൊപ്പം ഇന്ത്യന്‍ പതാക സ്ഥാപിച്ചിരുന്നത്. ജപ്പാന്‍ പ്രധാനമന്ത്രിക്കൊപ്പമുള്ള മോദിയുടെ ചിത്രത്തില്‍ തലതിരിഞ്ഞ ഇന്ത്യന്‍ പതാക വ്യക്തമായി കാണാന്‍ കഴിയുമായിരുന്നു. ദേശീയപതാക തലതിരിച്ചു കെട്ടുന്നത് അനാദരവായാണു കണക്കാക്കുന്നത്.
തെറ്റു മനസ്സിലായ അധികൃതര്‍ ദേശീയപതാക നേരെ വച്ച് വീണ്ടും മോദിക്കൊപ്പം ജപ്പാന്‍ പ്രധാനമന്ത്രിയെ നിര്‍ത്തി പടമെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക