|    May 27 Sat, 2017 8:10 am
FLASH NEWS

തലച്ചോറിലെ മുഴ നീക്കി; 16 കാരന് കാഴ്ച തിരിച്ചുകിട്ടി

Published : 20th February 2016 | Posted By: SMR

ഗുഡ്ഗാവ്: തലച്ചോറിലെ മുഴ കാരണം കാഴ്ചശേഷി നഷ്ടപ്പെട്ട 16കാരനു ശസ്ത്രക്രിയക്ക് ശേഷം കാഴ്ച തിരിച്ചുകിട്ടി. ഇതു വൈദ്യശാസ്ത്രരംഗത്ത് അസാധാരണ സംഭവമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ഡിസംബറിലാണ് ആശിഷ് രഞ്ജന്‍ എന്ന 16കാരന് വലത്തെ കണ്ണിനു കാഴ്ചശക്തി കുറയുന്നതായി അനുഭവപ്പെട്ടത്. ഇതിനുള്ള ചികിത്സ നടത്തുന്നതിനിടെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. തുടര്‍ന്നു നടത്തിയ എംആര്‍ഐ പരിശോധനകളില്‍ തലച്ചോറിനകത്തു മുഴ വളരുന്നതായി കണ്ടെത്തുകയായിരുന്നു.
മുഴ കണ്ണിലേക്കുള്ള നാഡികളെ ബാധിക്കുന്നുണ്ടെന്നായിരുന്നു കണ്ടെത്തല്‍. തുടര്‍ന്നാണ് തലച്ചോറിലെ മുഴ നീക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. ഇക്കഴിഞ്ഞ 13നാണ് ആശിഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂറോ സയന്‍സ് ഡയറക്ടര്‍ വി എസ് മേത്തയുടെ നേതൃത്വത്തില്‍ നാലു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മുഴ നീക്കംചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day