|    Oct 20 Fri, 2017 6:22 pm
FLASH NEWS

തലചായ്ക്കാന്‍ വീടില്ലാത്തവര്‍ക്ക് ആശ്വാസമായി നഗരസഭാ പദ്ധതി

Published : 20th October 2016 | Posted By: SMR

പെരിന്തല്‍മണ്ണ: തല ചായ്ക്കാ ന്‍ വാസയോഗ്യമല്ലാത്ത വീടില്ലാത്തവര്‍ക്കും. കിടപ്പാടമില്ലാത്തവര്‍ക്കും. ആശ്വാസമായി നഗരസഭാ പദ്ധതി തുടങ്ങി, 16ാം വാര്‍ഡില്‍ ശരീരം തളര്‍ന്ന് കിടക്കുന്ന തയ്യില്‍ മുഹമ്മദ് ഭാര്യ ജമീല ദമ്പതികള്‍ക്കാണ്. പദ്ധതി വഴി ആദ്യ വീട് ഒരുക്കുക. ജോലിക്കിടെ ശരീരം തളര്‍ന്ന് കിടപ്പിലായ മുഹമ്മദും ഭാര്യ ജമീലയും ആറാം ക്ലാസുകാരി ഹിബ ഷെറിനും അടങ്ങുന്ന കുടുംബം തകര്‍ന്ന് വീഴാറായ പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് മറച്ച താല്‍കാലിക കുടിലിലാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി താമസിക്കുന്നത്. 22ാം വാര്‍ഡിലെ പുതുപമ്പി ല്‍ തോമസിന്റെയും 15ാം വാര്‍ഡിലെ കിളിയംപറമ്പില്‍ നബീസയുടെയും സ്ഥിതി  മറിച്ചല്ല. കാറ്റും വെയിലു മേറ്റ്  താല്‍കാലിക വീടുകളില്‍  കഴിയുന്ന ഇവര്‍ക്ക് ശാശ്വതമായി തല ചായ്ക്കാനാവുന്ന വീടെന്ന സ്വപ്‌നമാണ് ഈ പദ്ധതിയിലൂടെ യാഥാര്‍ഥ്യമാവുന്നത്. ഇതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടും നഗരസഭാ വിഹിതവുമാണ് ചെലവഴിക്കുക. നിലവില്‍ നഗരപരിധിയില്‍ കിടപാടമില്ലാത്ത 520 പേരും വീടിലാത്ത 906 പേരും ഉണ്ടെന്നാണ് കണക്ക്. ഇവ ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കാനാണ് നഗരസഭ ലക്ഷ്യം വയ്ക്കുന്നത് എന്ന് ചെയര്‍മാന്‍ എം മുഹമദ് സലീം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക