|    Jun 19 Tue, 2018 12:19 pm
FLASH NEWS

തലക്കാട് ഗ്രാമപ്പഞ്ചായത്തില്‍ മുസ്്‌ലിംലീഗില്‍ വിഭാഗീയത

Published : 9th January 2017 | Posted By: fsq

തിരൂര്‍: പ്രാദേശിക നേതാക്കളുടെ വിഭാഗീയ പ്രവര്‍ത്തനം തലക്കാട് ഗ്രാമപ്പഞ്ചായത്തില്‍ ലീഗില്‍ ഭിന്നസ്വരം ഉയര്‍ത്തുന്നു. സംഭവത്തില്‍ പരാതിയുമായി ഒരു വിഭാഗം പാണക്കാട്ടെത്തി. മുസ്്‌ലിംലീഗിന് ഏറെ സ്വാധീനമുണ്ടായിരുന്ന പഞ്ചായത്തില്‍ പതിറ്റാണ്ടായി നിലനില്‍ക്കുന്ന വിഭാഗീയ പ്രവര്‍ത്തനം പാര്‍ട്ടി ക്ഷയിക്കുന്നതിനു കാരണമായിരുന്നു. അതിപ്പോള്‍ കൂടുതല്‍ രൂക്ഷമായിരിക്കുകയാണെന്നാക്ഷേപിച്ചാണ് ഒരു വിഭാഗം രംഗത്തു വന്നിരിക്കുന്നത്. തലക്കാട് പഞ്ചായത്തിലെ സജീവ പ്രവര്‍ത്തകര്‍ക്ക് മെംബര്‍ഷിപ്പ് നല്‍കിയില്ലെന്നും നേതാക്കള്‍ വിഭാഗീയ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി സ്വന്തക്കാരെ തിരുകിക്കയറ്റി പാര്‍ട്ടി നിയമം ലംഘിച്ച് കമ്മിറ്റി പാനല്‍ പ്രവര്‍ത്തകരില്‍ അടിച്ചേല്‍പ്പിച്ചുവെന്നും അവര്‍ പറയുന്നു.ഇതിന് റിട്ടേണിങ് ഓഫിസര്‍ കൂട്ടുനിന്നെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പാര്‍ട്ടിയുടെ കണക്കുകള്‍ പഴയ കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത് അവതരിപ്പിച്ചില്ലെന്നും കണക്ക് ചോദിച്ചപ്പോള്‍ ഒരു വര്‍ഷം മുമ്പ് പിരിച്ചുവിട്ട കമ്മിറ്റിയുടെ കണക്ക് ഇവിടെ ഉണ്ടാവില്ലെന്നു റിട്ടേണിങ് ഓഫിസര്‍ നല്‍കിയ മറുപടിയും പ്രവര്‍ത്തകരെ ചൊടിപ്പിപ്പിട്ടുണ്ട്. 19 വര്‍ഷം പിരിവ് നടത്തിയിട്ടും പഞ്ചായത്ത് ലീഗ് ഓഫിസിന്റെ പണി തുടങ്ങാനായില്ലെന്നും അതില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്നുമുള്ള പ്രവര്‍ത്തകരുടെ ആരോപണത്തിനു മുന്നിലും മറുപടി നല്‍കാനാവാതെ നേതാക്കള്‍ കുഴങ്ങുകയാണ്. തലക്കാട് പഞ്ചായത്തുകാരനായ മണ്ഡലം നേതാവ് രണ്ടുവര്‍ഷമായി കോഴിക്കോട് സി എച്ച് സെന്ററിനു വേണ്ടി വിവിധ മഹല്ലുകളില്‍ നിന്നു പിരിച്ചെടുത്ത സംഖ്യ ബന്ധപ്പെട്ടവരെ ഏല്‍പ്പിക്കാത്ത സംഭവവും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. 2014ല്‍ വഴിവിട്ട പ്രവര്‍ത്തനത്തിന് പാര്‍ട്ടി പുറത്താക്കിയ ആള്‍ക്ക് മെംബര്‍ഷിപ്പ് നല്‍കി പഞ്ചായത്ത് കൗണ്‍സിലിലേയ്്ക്ക് തിരുകിക്കയറ്റാന്‍ നേതൃത്വം ശ്രമിച്ചുവെന്ന ഗുരുതര ആരോപണവുമുണ്ട്. നേതാക്കളുടെ ഇത്തരം നയത്തിനെതിരേ പ്രതിഷേധമുയര്‍ത്തി ലീഗിലെ ഒരു വിഭാഗം പ്രവര്‍ത്തനത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss