|    Sep 20 Wed, 2017 8:25 pm
FLASH NEWS
Home   >  News now   >  

തലക്കടിച്ച പോലിസുകാരനെതിരേ കേസെടുത്തു

Published : 8th August 2016 | Posted By: Navas Ali kn

കൊല്ലം: ഹെല്‍മറ്റ് പരിശോധനക്കിടെ വയര്‍ലെസ് സെറ്റ് കൊണ്ട് യാത്രക്കാരന്റെ തലക്ക് അടിച്ചു പരിക്കേല്‍പ്പിച്ച പോലീസുകാരനെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുത്തു. കൊല്ലം എആര്‍ ക്യാമ്പിലെ പോലീസുകാരന്‍ മാഷ് ദാസിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയുമായി ബൈക്കില്‍ പോവുകയായിരുന്ന കൊല്ലം സ്വദേശിയായ സന്തോഷിനെ വാഹന പരിശോധനക്കിടെ ഹെല്‍മറ്റ് ധരിച്ചില്ലെന്ന പേരില്‍ മാഷ് ദാസ് വയര്‍ലെസ് സെറ്റ് കൊണ്ട് അടിച്ചു വീഴ്ത്തിയത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സന്തോഷിനെ സിറ്റി പോലീസ് കമ്മീഷണര്‍ ഡോ. സതീഷ് ബിനോ സന്ദര്‍ശിച്ച് മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് കേസെടുത്തത്. പോലീസുകാരനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക