|    Nov 20 Mon, 2017 5:08 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

തറവാട്ടില്‍ നിന്നേറ്റ നാണം കെട്ട തോല്‍വി നീതിയുടെ വിജയമെന്ന്‌

Published : 10th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യം നേടാന്‍ വേണ്ടി അധികാരവും പണവും ദുരുപയോഗപ്പെടുത്തുന്നത് അടക്കം എല്ലാ ഹീനമായ മാര്‍ഗങ്ങളും തുടര്‍ച്ചയായി സ്വീകരിച്ചുവരുന്ന നരേന്ദ്രേമോദി അമിത് ഷാ കൂട്ടുകെട്ടിന് സ്വന്തം തറവാട്ടില്‍ നിന്നുതന്നെയേറ്റ നാണം കെട്ട തോല്‍വി നീതിയുടെ വിജയമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. അഹ്മദ് പട്ടേലിന്റെ വിജയം ജനാധിപത്യത്തിന്റെ തിളക്കമാര്‍ന്ന വിജയമാണെന്നും അദ്ദേഹം പറഞ്ഞു.അധികാര ഭ്രാന്ത് തലയ്ക്ക് പിടിച്ച നരേന്ദ്രമോദി അമിത് ഷാ കൂട്ടുകെട്ട് എല്ലാ ജനാധിപത്യ മര്യാദകളെയും തിരഞ്ഞെടുപ്പ് നിയമങ്ങളേയും കാറ്റി ല്‍പറത്തിയാണ് തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത പാര്‍ട്ടികളെയും നേതാക്കളെയും വകവരുത്താന്‍ ശമിച്ചുവരുന്നത്. ഇത്തരം ശ്രമങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. അഹങ്കാരവും അധികാര ഹുങ്കുമാണ് നരേന്ദ്രമോദി അമിത് ഷാ കൂട്ടുകെട്ടിന് ഈ നാണക്കേട് സമ്മാനിച്ചത്. ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലം ജനാധിപത്യ മതേതര ശക്തികള്‍ക്കും അവരുടെ പിന്നില്‍ അണി നിരക്കുന്ന ജനവിഭാഗങ്ങള്‍ക്കും ഇന്ന് രാജ്യത്ത് ബിജെപി ആര്‍എസ്എസ് കൂട്ടുകെട്ട് അഴിച്ചുവിട്ടിരിക്കുന്ന ഭീതിയുടെ രാഷ്ട്രീയത്തെ  പ്രതിരോധിക്കാനുള്ള ആത്മ വിശ്വാസവും ഉണര്‍വും നല്‍കും- ആന്റണി അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക