|    Mar 30 Thu, 2017 4:30 am
FLASH NEWS

തറവാടിത്തമില്ലായ്മ: സുധീരന്‍

Published : 8th August 2016 | Posted By: SMR

തിരുവനന്തപുരം: യുഡിഎഫ് വിടാനുള്ള കേരളാ കോണ്‍ഗ്രസ് (എം) തീരുമാനം രാഷ്ട്രീയ തറവാടിത്തത്തിനു ചേര്‍ന്ന നടപടിയായി ആരും കാണില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ആദ്യം മുന്നണി വിടാന്‍ തീരുമാനിച്ചശേഷം പിന്നീട് കാരണങ്ങളുണ്ടാക്കാന്‍ ശ്രമിച്ചു.
മാണി പറയുന്ന കാരണങ്ങളില്‍ ഒന്നുപോലും മുന്നണി സംവിധാനത്തില്‍നിന്നു വിട്ടുപോവുന്നതിനു പര്യാപ്തമല്ല. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചിരുന്നെങ്കില്‍ അവര്‍ വിട്ടുപോവില്ലായിരുന്നു. വിജയത്തില്‍ ഒരുമിച്ചുനിന്ന് ആഹ്ലാദം പങ്കിടുന്നതുപോലെ പരാജയത്തില്‍  പതറാതെ ഒന്നിച്ചുനില്‍ക്കാനുള്ള മര്യാദ പ്രകടിപ്പിക്കലാണ്  പ്രധാനം.
അവസരവാദ രാഷ്ട്രീയത്തിന്റെയും ഭാഗ്യാന്വേഷണത്തിന്റെയും സാധ്യത തേടിയുള്ള നീക്കമായേ മാണിയുടെ തീരുമാനത്തെ കാണാനാവൂയെന്നും  സുധീരന്‍ വ്യക്തമാക്കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day