|    Jul 18 Wed, 2018 4:59 am
FLASH NEWS
Home   >  National   >  

തറയില്‍ തുപ്പിയ യുവാവിനെ ശുചീകരണ തൊഴിലാളി കുത്തികൊന്നു

Published : 13th August 2016 | Posted By: mi.ptk

murder

ന്യൂഡല്‍ഹി: തറയില്‍ തുപ്പരുതെന്ന് പറഞ്ഞിട്ടും വകവെക്കാതെ വീണ്ടും തുപ്പിയ യുവാവിനെ ശുചീകരണ തൊഴിലാളി കുത്തി കൊന്നു. ഡല്‍ഹി ഹൗസ് ഖാസിലെ ഗൗതം നഗറില്‍ താമസിക്കുന്ന മുര്‍ഷിദ്(35) ആണ് കൊല്ലപ്പെട്ടത്. തറയില്‍ തുപ്പരുതെന്ന് ശുചീകരണ തൊഴിലാളിയായ മുകേഷ് മുര്‍ഷിദിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഇത് വകവെക്കാതെ മുര്‍ഷിദ് വീണ്ടും തുപ്പുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക്തര്‍ക്കമുണ്ടാകുകയും അവസാനം മുകേഷ് മുര്‍ഷിദിനെ കുത്തുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം ഉണ്ടായത്. ഓഫീസിന്റെ തറയില്‍ തുപ്പിയ മുര്‍ഷിദുമായുണ്ടായ വാക്ക് തര്‍ക്കം പിന്നീട് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. മുര്‍ഷിദിനെ കുത്തിയ മുകേഷിനെ ഉടന്‍ തന്നെ പരിസരത്തുണ്ടായിരുന്നവര്‍ കീഴ്‌പ്പെടുത്തി പോലീസിനെ ഏല്‍പ്പിച്ചു. പോലീസ് അറസ്റ്റ് ചെയ്ത മുകേഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss