|    Feb 28 Tue, 2017 1:16 pm
FLASH NEWS

തറക്കല്ലിട്ട് മൂന്നു വര്‍ഷം പിന്നിട്ടിട്ടും നിര്‍മാണം തുടങ്ങിയില്ല; ഉക്കിനടുക്കയില്‍ പ്രതീകാത്മക മെഡിക്കല്‍ കേളജ് തീര്‍ത്ത് സമരസമിതി

Published : 1st December 2016 | Posted By: SMR

ബദിയടുക്ക: കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജിന് തറക്കല്ലിട്ട് മൂന്നു വര്‍ഷം പിന്നിട്ടിട്ടും ആശുപത്രി കെട്ടിടത്തിന്റെ പണി തുടങ്ങാത്തതില്‍ പ്രതിഷേധിച്ച് ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ പ്രതികാ ത്മകമായി മെഡിക്കല്‍ കോളജ് തീര്‍ത്തു. ഉക്കിനടുക്കയിലെ നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളജ് പരിസരത്ത് രോഗികളെ പരിശോധിച്ച് കൊണ്ടാണ് സമരം നടന്നത്. അക്കാദമിക്ക് ബ്ലോക്കിന്റെ പണി തുടങ്ങി പത്ത് മാസം കഴിഞ്ഞെങ്കിലും അതേ സമയത്ത് തന്നെ ടെന്‍ഡര്‍ ചെയ്ത ആശുപത്രി കെട്ടിടത്തിന്റെ പണി തുടങ്ങാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന് കൃഷ്ണ കിഷോര്‍ കീബോര്‍ഡ് വായിച്ച് കൊണ്ടും അമ്മമാര്‍ കഞ്ഞി വച്ച് കൊണ്ടും സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്് കെ അഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. ശ്യാംപ്രസാദ്, ഗോപിനാഥ്, കെ ബി എം ശരീഫ്, മുഹമ്മദ് സാലിഹ്, രാമപട്ടാളി, ടി ഡി കബീര്‍, ബദ്‌റുദ്ദീന്‍ താസിം, ചാല്‍ക്കര അബ്ദുല്ല, കുഞ്ചാര്‍ മുഹമ്മദ്, അബ്ദുര്‍ റഹ്്മാന്‍ പെര്‍ള, എസ് എന്‍ മയ്യ, ആയിഷ, ലക്ഷ്മി നാരായണപൈ, കരുണാകര, അബൂബക്കര്‍ സിദ്ദീഖ്, അന്‍വര്‍ ഓസോണ്‍, റഫീഖ് കേളോട്ട്, സിദ്ദീഖ് കണ്ടിഗെ, ശംസുദ്ദീന്‍ കിന്നിംഗാര്‍, ബഷീര്‍ ഫ്രണ്ട്‌സ്,എം കെ രാധാകൃഷ്ണന്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day