|    Jan 23 Mon, 2017 8:20 pm
FLASH NEWS

തര്‍ക്ക ദ്വീപുകള്‍ക്ക് സമീപം ചൈനയുടെ സൈനികാഭ്യാസം

Published : 4th July 2016 | Posted By: SMR

ബെയ്ജിങ്: തെക്കന്‍ ചൈനാ കടലിലെ തര്‍ക്ക ദ്വീപുകള്‍ക്കു സമീപം ചൈന സൈനികാഭ്യാസം നടത്തും. ഫിലിപ്പീന്‍സുമായി തുടരുന്ന ദ്വീപുകളുടെ ഉടമസ്ഥതയെക്കുറിച്ചുള്ള തര്‍ക്കത്തില്‍ ഈ മാസം 12ന് അന്താരാഷ്ട്ര തര്‍ക്കപരിഹാര കോടതി വാദം കേള്‍ക്കാനിരിക്കെയാണ് ചൈനയുടെ പുതിയ നീക്കം. നാളെ ആരംഭിക്കുന്ന സൈനികാഭ്യാസം 11 വരെ തുടരുമെന്ന് ചൈനയുടെ സമുദ്ര സുരക്ഷാ വിഭാഗം പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു. ഇക്കാലയളവില്‍ മറ്റു കപ്പലുകള്‍ ഈ സമുദ്രമേഖലയിലേക്ക് പ്രവേശിക്കരുതെന്നും പ്രസ്താവനയില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക