|    Jan 25 Wed, 2017 5:16 am
FLASH NEWS

തര്‍ക്കമേഖല: ചൈന സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത്

Published : 10th August 2016 | Posted By: SMR

ന്യൂയോര്‍ക്ക്: തെക്കന്‍ ചൈനാകടലിലെ തര്‍ക്കമേഖലയില്‍ ചൈന സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നതായി തെളിയിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ യുഎസ് ഗവേഷണ കേന്ദ്രം സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്റ് ഇന്റര്‍നാഷനല്‍ സ്റ്റഡീസ് (സിഎസ്‌ഐഎസ്) പുറത്തുവിട്ടു.
കഴിഞ്ഞമാസം പകര്‍ത്തിയ ഉപഗ്രഹ ചിത്രങ്ങളില്‍ തെക്കന്‍ ചൈനാകടലിലെ സ്പ്രാറ്റ്‌ലി ദ്വീപില്‍ ചൈന യുദ്ധവിമാനങ്ങള്‍ക്കുള്ള താവളം നിര്‍മിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളാണുള്ളത്. എന്നാല്‍, ഈ ചിത്രങ്ങളില്‍ ഒന്നിലും സൈനിക ഹെലികോപ്റ്ററുകളുടെ സാന്നിധ്യമില്ല. എന്നാല്‍, ചൈനീസ് വ്യോമസേനയിലെ ഏതു തരം യുദ്ധവിമാനത്തെയും ഉള്‍ക്കൊള്ളാന്‍ സ്പ്രാറ്റ്‌ലിയിലെ സൈനിക താവളത്തിനു കഴിയുമെന്ന് സിഎസ്‌ഐഎസിനു ലഭിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നതായി യുഎസിലെ ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക