തര്‍ക്കമേഖല: ചൈന മിസൈലുകള്‍ പിന്‍വലിച്ചു
Published : 24th July 2016 | Posted By: SMR
ബെയ്ജിങ്: തെക്കന്‍ ചൈനാക്കടലിലെ തര്‍ക്കമേഖലയില്‍ നിന്ന് ചൈന മിസൈലുകള്‍ പിന്‍വലിച്ചതായി റിപോര്‍ട്ട്. ചൈനാക്കടല്‍ വിഷയത്തില്‍ അന്താരാഷ്ട്ര തര്‍ക്കപരിഹാര കോടതിവിധിയുടെ പശ്ചാത്തലത്തിലാണ് ചൈനയുടെ നടപടി. ദ്വീപുകളില്‍ ചൈനയ്ക്ക് അവകാശമില്ലെന്നായിരുന്നു ഹേഗ് ആസ്ഥാനമായ തര്‍ക്കപരിഹാര ട്രൈബ്യൂണലിന്റെ വിധി. തര്‍ക്കമേഖലയിലെ ദ്വീപില്‍ നിന്ന് ചൈനയുടെ എച്ച്ക്യു 9 മിസൈലുകള്‍ നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ചില മാധ്യമങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവിട്ടു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.