|    May 29 Mon, 2017 1:11 pm
FLASH NEWS

തര്‍ക്കം പരിഹരിച്ചതില്‍ സംതൃപ്തി: ഗവര്‍ണര്‍

Published : 24th July 2016 | Posted By: SMR

തിരുവനന്തപുരം: അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നിലനിന്ന തര്‍ക്കം പരിഹരിച്ചതില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സംതൃപ്തി അറിയിച്ചു.
ജനാധിപത്യ സംവിധാനത്തിലെ സുപ്രധാന കടമകള്‍ നിര്‍വഹിക്കുന്ന മാധ്യമപ്രവര്‍ത്തകരെയും അഭിഭാഷകരെയും പൊതുസമൂഹം പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്. സുപ്രിംകോടതിയുടെയും ഹൈക്കോടതിയുടെയും കേരള സര്‍ക്കാരിന്റെയും സമയോചിതമായ ഇടപെടലിനനുസൃതമായി ഈ പ്രശ്‌നം രമ്യമായും നിയമപരമായും പരിഹരിക്കാന്‍ സഹകരിച്ച മാധ്യമ, അഭിഭാഷക പ്രതിനിധികളെ അഭിനന്ദിക്കുന്നു. ഈ അനുരഞ്ജനത്തിലൂടെ ഭാവിയില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ മെച്ചപ്പെട്ട സഹകരണവും പരസ്പരബഹുമാനവും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും ഗവര്‍ണര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day