|    Jul 20 Fri, 2018 8:23 pm
FLASH NEWS

തരൂര്‍ മണ്ഡലത്തിലെ മൂന്ന് പട്ടികജാതി കോളനികള്‍ അംബേദ്കര്‍ കോളനികളാക്കും

Published : 2nd August 2017 | Posted By: fsq

 

പാലക്കാട്: സംസ്ഥാനത്തെ പട്ടികജാതി കോളനികളുടെ സമഗ്ര വികസനത്തിനായി നടപ്പാക്കുന്ന അംബേദ്—കര്‍ കോളനി പദ്ധതിയില്‍ തരൂര്‍ നിയോജകമണ്ഡലത്തിലെ അയ്യങ്കുളം, കല്ലേക്കാട്, കുതിരപ്പറമ്പ് കോളനികളെ ഉള്‍പ്പെടുത്തും. ഇതിന് മുന്നോടിയായുള്ള വികസനസമിതി യോഗം പട്ടികജാതി-വര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്—കാരിക മന്ത്രിയും സ്ഥലം എംഎല്‍എയുമായ എകെ ബാലന്‍ ഉദ്ഘാടനം ചെയ്—തു. പദ്ധതിയുടെ പൂര്‍ത്തീകരണം സമയബന്ധിതമായി നടപ്പാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 40 പട്ടികജാതി വീടുകളുള്ള കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് അംബേദ്—കര്‍ കോളനിയായി ഉയര്‍ത്തുന്നത്. സംസ്ഥാനതലത്തില്‍ 280 കോളനികളാണ് ആദ്യഘട്ടത്തില്‍ അംബേദ്—കര്‍ കോളനികളാക്കുക. റോഡ്, കുടിവെള്ളം, വൈദ്യുതി, മാലിന്യ നിര്‍മാര്‍ജനം, അടുക്കള തോട്ടം, സ്വയം തൊഴില്‍ പദ്ധതി, അഴുക്കുചാല്‍, തെരുവ് വിളക്കുകള്‍, ഭവന പുനരുദ്ധാരണം, കളിസ്ഥലം തുടങ്ങിയ സൗകര്യങ്ങളോടെയാണ് അംബേദ്—കര്‍ കോളനി നിര്‍മിക്കുക. ജില്ലാ നിര്‍മിതി കേന്ദ്രത്തിനാണ് പദ്ധതിയുടെ നിര്‍മാണ ചുമതല. ഇതിന്റെ ഭാഗമായാണ് വികസന സമിതി യോഗം ചേര്‍ന്ന് സ്ഥലം എംഎല്‍എ ചെയര്‍മാനും ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചത്. ആദ്യ ഘട്ടത്തില്‍ ഓരോ കോളനിയുടേയും അടിസ്ഥാന ആവശ്യങ്ങള്‍ കണ്ടെത്തി മുന്‍ഗണനാ പട്ടിക തയ്യാറാക്കും. തുടര്‍ന്ന് നിര്‍മാണത്തിന് ആവശ്യമായുള്ള മതിപ്പ് തുക തയ്യാറാക്കും. കോളനികളില്‍ താമസിക്കുന്ന ഇതര വിഭാഗക്കാര്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കും. കോട്ടായി അയ്യങ്കുളം കോളനിയില്‍ നടന്ന പരിപാടിയില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി പ്രീത അധ്യക്ഷത വഹിച്ചു. കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഷേര്‍ളി, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുത്തു. കുത്തനൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കല്ലേക്കാട് കോളനിയില്‍ നടന്ന പരിപാടിയില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മായാമുരളീധരനും പുതുക്കോട് ഗ്രാമപ്പഞ്ചായത്ത് കുതിരപ്പറമ്പ് കോളനിയില്‍ നടന്ന പരിപാടിയില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സിഎ ഇസ്മയിലും അധ്യക്ഷത വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss