|    Aug 21 Mon, 2017 3:35 pm
FLASH NEWS

തരിശു പാടത്ത് പൊന്നു വിളയിക്കാനൊരുങ്ങി തിരുനെല്ലിയിലെ കര്‍ഷകര്‍

Published : 8th August 2017 | Posted By: fsq

 

മാനന്തവാടി: ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാടങ്ങള്‍ തരിശായിക്കിടക്കുന്ന തിരുനെല്ലിയില്‍ തരിശ് പാടം നെല്‍പ്പാടമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ഷകര്‍ തുടക്കമിട്ടു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ കല്‍ക്കുനി പാടശേഖര സമിതിയാണ് തരിശുപാടമായി കിട്ടുന്ന പത്തര ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി ഇറക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ തരിശുനിലങ്ങള്‍ കൃഷിഭൂമിയാക്കുന്ന പദ്ധതിയുടെ ഭാഗമായാണ്  കൃഷിയിറക്കിയത്. വയനാട് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് സ്‌പൈസസിന്റെ സഹകരണത്തോടെയാണ് നെല്‍കൃഷി ആരംഭിച്ചത്. നെല്‍കൃഷി ആരംഭിക്കുന്നതിനായി തിരുനെല്ലി സര്‍വ്വീസ് സഹകരണ സംഘം മൂന്നു ലക്ഷം രൂപ പലിശരഹിത വായ്പ അനുവദിക്കുകയും ചെയ്തു. തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് നിലമൊരുക്കുന്നതിനായി തൊഴിലുറപ്പ്  പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരുന്നൂറ് തൊഴില്‍ ദിനങ്ങളും നല്‍കി. പാല്‍ തൊണ്ടി, ഗന്ധകശാല, ഐആര്‍ 20 എന്നീ വിത്തിനങ്ങള്‍ ഉപയോഗിച്ചാണ് കൃഷി ഇറക്കിയിരിക്കുന്നത്. ഞാറ് നടീലിന്റെ ഉദ്ഘാടനം തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക