|    Oct 21 Sat, 2017 8:45 am
FLASH NEWS

തയ്യല്‍ത്തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നിഷേധിക്കുന്നതില്‍ നിന്നു പിന്തിരിയണം: സി വി ബാലചന്ദ്രന്‍

Published : 1st August 2016 | Posted By: SMR

പാലക്കാട്: തയ്യല്‍ തൊഴിലാളികള്‍ക്ക് കേന്ദ്ര സാമൂഹികക്ഷേമ പെന്‍ഷന്‍ നിഷേധിക്കുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് ഡിസിസി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍ ആവശ്യപ്പെട്ടു. തയ്യല്‍ തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തയ്യല്‍ തൊഴിലാളികള്‍ക്കും അവരുടെ വിധവകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ പഞ്ചായത്തു വഴി വിതരണം ചെയ്ത പെന്‍ഷനു പുറമെ തയ്യല്‍ തൊഴിലാളി പെന്‍ഷന്‍ നല്‍കുവാന്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം എടുത്തു മാറ്റിയത് തൊഴിലാളിദ്രോഹമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ തുണിത്തരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ രണ്ടുശതമാനം സെസ് തയ്യല്‍ തൊഴിലാളി ക്ഷേമനിധിയിലേക്ക് ഉള്‍പ്പെടുത്തി, ബോര്‍ഡ് ശക്തമാക്കി തയ്യല്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കുവാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ബോര്‍ഡ് ഡയറക്ടറും യൂണിയന്‍ സംസ്ഥാന പ്രസിഡന്റുമായ എം ആര്‍ നാദിര്‍ഷ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറിമാരായ വി രാമചന്ദ്രന്‍, പി ആര്‍ സുരേഷ്, സത്യന്‍ പെരുമ്പറക്കോട്, തയ്യല്‍ തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം മണി, സംസ്ഥാന വൈസ് പ്രസിഡന്റ് സുധാകരന്‍ പ്ലാക്കാട്ട്, പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പുത്തൂര്‍ രാമകൃഷ്ണന്‍, ഐ എന്‍ ടി യു സി ജില്ലാ സെക്രട്ടറി കെ എം സിദ്ദിഖ്, ശകുന്തള, പ്രകാശിനി സുന്ദരന്‍ ,ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ ദേവയാനി, ജില്ലാ സെക്രട്ടറി പി രതീഷ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക