|    Sep 23 Sun, 2018 12:07 am
FLASH NEWS

തമ്മില്‍ ഏറ്റുമുട്ടിയ 4 ആര്‍എസ്എസ്‌കാര്‍ക്കെതിരേ കേസ്‌

Published : 25th April 2018 | Posted By: kasim kzm

കുത്തുപറമ്പ്: പത്തായക്കുന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ കതിരൂര്‍ പോലിസ് കേസ് എടുത്തു.
മര്‍ദനമേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകരായ പത്തായക്കുന്നിലെ തച്ചോളിന്റവിട അഖില്‍ (22), അര്‍ജുന്‍ (22), അക്ഷയ്‌ദേവ് (22), നിതിന്‍ രവീന്ദ്രന്‍ (22) എന്നിവരെ പരിക്കുകളോടെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം വൈകിട്ട്് 6.30 ഓടെയാണ് സംഭവം. ആര്‍എസ്എസ് പ്രവര്‍ത്തകരായ വള്ള്യായിലെ മുത്തു എന്ന ഷാജി, സന്തോഷ്, റിബിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മര്‍ദനം. അഖിലിന്റെ ഭര്‍തൃമതിയായ സഹോദരി പത്തായക്കുന്നിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ മറ്റൊരാളോടൊപ്പം ഒളിച്ചോടിയിരുന്നു.
ഇതിനു ഒത്താശ ചെയ്തത് മുത്തു എന്ന ഷാജിയെന്നാരോപിച്ച് അഖിലിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതാണ് ഇരുവിഭാഗവും തമ്മില്‍  ഏറ്റുമുട്ടലിലേക്കെത്തിയതെന്നു പോലിസ് പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss