|    Jan 24 Tue, 2017 2:48 pm
FLASH NEWS

തമ്പാനൂര്‍ ബസ് സ്റ്റാന്റ് പ്രവര്‍ത്തനക്ഷമമാക്കണം: ജില്ലാ ഉപഭോക്തൃ സമിതി

Published : 12th October 2016 | Posted By: Abbasali tf

കോവളം: കോടിക്കണക്കിന് രൂപ മുടക്കി നിര്‍മിച്ച തമ്പാനൂരിലെ ബസ് സ്റ്റാന്റില്‍ നിന്ന് ഓപറേറ്റ് ചെയ്യേണ്ട ഇതര സംസ്ഥാന സര്‍വീസുകള്‍ മേല്‍ക്കൂരയില്ലാതെ റോഡുവക്കില്‍ നിന്ന് ഓപറേറ്റ് ചെയ്യുന്നതിനെതിരെ പ്രതിഷേധമുയരുന്നു. ബസ് സ്റ്റാന്റിന്റെ ഉദ്ഘാടനം നടത്തിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പണിപൂര്‍ത്തിയാക്കാ ന്‍ സാധിക്കാതെ ബസ് സ്റ്റാന്റിനകത്ത് നിന്നും സര്‍വീസുകള്‍ പൂര്‍ണമായും ഓപറേറ്റ് ചെയ്യാന്‍ വിസമ്മതിക്കുന്ന അധികൃതരുടെ നിലപാട് പ്രതിഷേധര്‍ഹമാണെന്നും നിര്‍മാണ പ്രവര്‍ത്തനത്തിലെ അപാകതകളെ കുറിച്ചും കാലതാമസത്തെകുറിച്ചും അന്വേഷണം വേണമെന്നും ജില്ലാ ഉപഭോക്തൃ സമിതിയോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. നഷ്ടത്തിന്റെ പേര് പറഞ്ഞുള്ള സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയും കൂടുതല്‍ സര്‍വീസുകള്‍ നടത്താതിരിക്കുകയും ചെയ്യുന്നതിലൂടെ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന അധികൃതര്‍ ദീര്‍ഘദൂര സര്‍വീസുകളില്‍ യാത്ര ചെയ്യാനെത്തുന്നവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പടുത്താതെ കെഎസ്ആര്‍ടിസിയെ തകര്‍ക്കുകയാണെന്ന് യോഗം ആരോപിച്ചു. മഴയത്ത് നനഞ്ഞ് കുതിര്‍ന്നും പൊരിവെയിലില്‍ തളര്‍ന്നുവീണും കഷ്ടപ്പെടുന്ന യാത്രക്കാരുടെ ദുരിതം അവസാനിപ്പിക്കാന്‍ ഇപ്പോള്‍ ഓപറേറ്റ് ചെയ്യുന്ന തുറസ്സായ സ്ഥലത്ത് അടിന്തരമായി ഒരു മേല്‍ക്കൂരയെങ്കിലും സ്ഥാപിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് വി ശാന്താറാം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡി വേണുഗോപാല്‍, എന്‍ രാജന്‍, സുകുമാരന്‍, ആര്‍ തുളസീധരന്‍ നായര്‍, ജി മോഹന്‍, ജി മുരളീധരന്‍ നായര്‍, ഷാജിമോന്‍, അഡ്വ. ജ്യോതി, ശ്യാംകുമാര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക