|    Jan 22 Sun, 2017 5:10 am
FLASH NEWS

തമിഴ് സ്വദേശിയുടെ വധം: സഹോദരനെ പോലിസ് അറസ്റ്റ് ചെയ്തു

Published : 7th May 2016 | Posted By: SMR

ചാവക്കാട്: തമിഴ് യുവാവിനെ തമിഴ്‌നാട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹോദരനെ തമിഴ്‌നാട് പോലിസ് അറസ്റ്റുചെയ്തു. തെക്കന്‍ പാലയൂരില്‍ കുടുംബസമേതം താമസിക്കുന്ന തമിഴ്‌നാട് മധുക്കരൈ സ്വദേശി സുധാകറി (35)നെയാണ് കഴിഞ്ഞദിവസം തമിഴ്‌നാട് ചെട്ടിപ്പാളയത്തിനടുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് സുധാകറിന്റെ സഹോദരന്‍ മഹേഷി (30)നെയാണ് തമിഴ്‌നാട് പോലിസ് അറസ്റ്റുചെയ്തത്.
സ്വത്തുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലിസിന്റെ നിഗമനം. സുധാകറും മഹേഷും വര്‍ഷങ്ങളായി തെക്കന്‍പാലയൂരിലാണ് താമസം. തെക്കന്‍പാലയൂര്‍ വലിയപുരയ്ക്കല്‍ കുഞ്ഞുമോന്റെ മകള്‍ ദുര്‍ഗാദേവിയെയാണ് സുധാകര്‍ വിവാഹം കഴിച്ചത്. നാലുമക്കളുമുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭൂമിയും കെട്ടിടങ്ങളും സുധാകറും മഹേഷും ചേര്‍ന്ന് വാങ്ങിയിട്ടുണ്ട്.
ഈ സ്വത്തുക്കളുടെ കൈവശം സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ഇത് കൊലപാതകത്തിലെത്തിയെന്നുമാണ് പോലിസിനു ലഭിച്ച വിവരം. കേസ് അന്വേഷണം പൂര്‍ണമായും തമിഴ് പോലിസാണ് ഏറ്റെടുത്തിരിക്കുന്നത്.
ഏപ്രില്‍ 19 മുതല്‍ സുധാകറിനെ കാണാതായെന്ന് ഭാര്യ ദുര്‍ഗാദേവി ചാവക്കാട് പോലിസില്‍ പരാതി നല്‍കിയിരുന്നു. പോലിസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് ചെട്ടിപ്പാളയത്ത് സുധാകറിന്റെ മൃതദേഹം കണ്ടെത്തുന്നത്. ചാവക്കാട് പോലിസും സുധാകറിന്റെ ബന്ധുക്കളും എത്തി മൃതദേഹം തിരിച്ചറിഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക