|    May 28 Sun, 2017 4:09 pm
FLASH NEWS

തമിഴ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ക്ക് സസ്‌പെന്‍

Published : 4th July 2016 | Posted By: SMR

തൃശൂര്‍: തമിഴ്‌നാട് സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍. എരുമപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫിസറായ സുധീഷ് കുമാറിനെയാണ് വനം മന്ത്രിയുടെ നിര്‍ദേശ പ്രകാരം സസ്‌പെന്‍ഡ് ചെയ്തത്.
പഴവൂര്‍ തയ്യൂര്‍ വനത്തില്‍ വനം വകുപ്പിന്റെ അക്കേഷ്യ പ്ലാന്റേഷനിലെത്തിയ തമിഴ് കുടുംബത്തിലെ പെണ്‍കുട്ടിയെയാണ് സുധീഷ്‌കുമാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ചും ഡെപ്യൂട്ടി റേഞ്ച് ഓഫിസറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും വേലൂര്‍ പഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ ഉപരോധിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.
എരുമപ്പെട്ടി ഫോറസ്റ്റ് സ്‌റ്റേഷന് കീഴിലുള്ള പഴവൂര്‍ തയ്യൂര്‍ വനത്തില്‍ രണ്ടാഴ്ചകള്‍ക്ക് മുമ്പ് അക്കേഷ്യ പ്ലാന്റേഷനില്‍ സേലം സ്വദേശികള്‍ താമസിക്കുന്ന വീട്ടില്‍ രാത്രി 11ഓടെ എത്തിയ സുധീഷ്‌കുമാര്‍ ഏറെ നേരം അവിടെയിരുന്നു മദ്യപിക്കുകയും പുലര്‍ച്ചെ രണ്ടോടെ പെണ്‍കുട്ടിയുടെ അമ്മാവനോട് പെണ്‍കുട്ടിയെ ഇഷ്ടമാണെന്നും തന്നോടൊപ്പം അയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ ബലമായി പിടിച്ച് ഫോറസ്റ്റ് ജീപ്പില്‍ കയറ്റിക്കൊണ്ടുപോവാന്‍ ശ്രമിച്ചു.
എതിര്‍ക്കാന്‍ ശ്രമിച്ച അമ്മാവനെയും കുടുംബാംഗങ്ങളെയും ഇയാള്‍ മര്‍ദ്ദിക്കുകയും ചെയ്തു. ബഹളം കേട്ട് പരിസരവാസികള്‍ ഓടിയെത്തിയപ്പോള്‍ സുധീഷ്‌കുമാര്‍ അവിടെ നിന്ന് കടന്ന് കളയുകയായിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശിയായ സുധീഷ്‌കുമാര്‍ ലീവെടുത്ത് മുങ്ങിയിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day