|    Jan 21 Sat, 2017 5:33 am
FLASH NEWS

തമിഴ് നേതാക്കളുടെ വെളിപ്പെടുത്തല്‍: 104 എല്‍ടിടിഇ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് വിഷം ഉള്ളില്‍ ചെന്ന്

Published : 19th August 2016 | Posted By: SMR

കൊളംബോ: ശ്രീലങ്കയിലെ തടവുകേന്ദ്രങ്ങളില്‍ 104 എല്‍ടിടിഇ പ്രവര്‍ത്തകര്‍ വിഷം കുത്തിവച്ചതിനെത്തുടര്‍ന്നു കൊല്ലപ്പെട്ടതായി തമിഴ് രാഷ്ട്രീയനേതാക്കള്‍. ശ്രീലങ്കയിലെ തമിഴ് രാഷ്ട്രീയകക്ഷി തമിഴ് ദേശീയസഖ്യം(ടിഎന്‍എ) നേതാക്കളാണ് എല്‍ടിടിഇയുടെ 104 മുന്‍ പ്രവര്‍ത്തകര്‍ തടവുകേന്ദ്രങ്ങളില്‍ വച്ച് വിഷം ഉള്ളില്‍ ചെന്നതിനെത്തുടര്‍ന്നാണ് കൊല്ലപ്പെട്ടതെന്ന ആരോപണമുന്നയിച്ചത്. വിഷം കുത്തിവയ്ക്കപ്പെട്ടതിനെത്തുടര്‍ന്ന് തടവുകാര്‍ക്ക് ശാരീരിക വൈകല്യങ്ങളുണ്ടാവുകയും തുടര്‍ന്ന് മരണത്തിലേക്കെത്തുകയുമായിരുന്നു. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള തടവുകാരെ പരിശോധിച്ച യുഎസ് വ്യോമസേനയുടെ മെഡിക്കല്‍ സംഘവും വിഷം ഉള്ളില്‍ ചെന്നതായി കണ്ടെത്തിയിരുന്നതായി വടക്കന്‍ പ്രവിശ്യാ മുഖ്യമന്ത്രിയും തമിഴ് നേതാവുമായ സി വി വിഗ്‌നേശ്വരന്‍ അറിയിച്ചു.
എന്നാല്‍, ഇവ തെറ്റായ ആരോപണങ്ങളാണെന്നും അവ തള്ളിക്കളയുകയാണെന്നും പ്രതിരോധ സഹമന്ത്രി റുവാന്‍ വിജേവര്‍ധനെ പ്രതികരിച്ചു. വടക്കന്‍ പ്രവിശ്യയില്‍ നിന്നുള്ള നേതാക്കള്‍ സര്‍ക്കാരിനെതിരേ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നുള്ളവര്‍ക്ക് തടവുകേന്ദ്രങ്ങള്‍ പരിശോധിച്ച് സത്യാവസ്ഥ മനസ്സിലാക്കാമെന്നും വിജേവര്‍ധനെ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക