|    Jul 28 Fri, 2017 8:02 am
FLASH NEWS
Home   >  National   >  

തമിഴ് ചലച്ചിത്രനടി മനോരമ അന്തരിച്ചു

Published : 11th October 2015 | Posted By: swapna en

Manorama_
ചെന്നൈ;പ്രമുഖ തമിഴ് ചലച്ചിത്രനടി മനോരമ (78) അന്തരിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു അന്ത്യം. ഹൃദയസ്തംഭനം മൂലമാണ് മരണം. ഏറെ നാളായി ചികില്‍സയിലായിരുന്നു. തമിഴ് , മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ആയിരത്തിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ആയിരകണക്കിന് നാടകത്തിലും ടെലിവിഷന്‍ പരമ്പരയിലും അഭിനയിച്ചിട്ടുണ്ട്. 1,200 സിനിമയില്‍ അഭിനയിച്ച മനോരമയുടെ പേര്‍ ഗിന്നസില്‍ ഇടം നേടിയിട്ടുണ്ട്. കണ്ണദാസന്റെ ‘മാലൈയിട്ട മങ്കൈ’ (1958)ആണ് ആദ്യ സിനിമ.  തഞ്ചാവൂര്‍ മന്നാര്‍ഗുഡിയിലാണ്  ജനനം.
ആച്ചി എന്നാണ് മനോരമ അറിയപ്പെട്ടിരുന്നത്. അണ്ണാ ദുരൈ, എം ജി രാമചന്ദ്രന്‍, എം കരുണാനിധി, എന്‍ ടി രാമാ റാവു, ജയലളിത തുടങ്ങിയ തമിഴ്‌നാട്ടിലെ അഞ്ചു മുഖ്യമന്ത്രിമാരുടെ കൂടെയും മനോരമ ്അഭിനയിച്ചിട്ടുണ്ട്. പദ്മശ്രീ, ദേശീയ അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങളും മനോരമ നേടിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക